»   » യേശുദാസ് കരിയര്‍ നശിപ്പിച്ചു: സല്‍മ ജോര്‍ജ്ജ്

യേശുദാസ് കരിയര്‍ നശിപ്പിച്ചു: സല്‍മ ജോര്‍ജ്ജ്

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/07-singer-salma-george-against-yesudas-2-aid0031.html">Next »</a></li></ul>
Salma George
പുറത്തുകാണുന്ന വര്‍ണപ്പൊലിമകള്‍ക്കപ്പുറം ചലച്ചിത്രലോകം പലപ്പോഴും കുതികാല്‍വെട്ടിന്റെയും പാരവെപ്പുകളുടെയും പലരുടെയും കണ്ണീരിന്റെയും ചതികളുടെയും ലോകം കൂടിയാണെന്ന് അറിയാത്തവരില്ല. എങ്കിലും ചിലപ്പോള്‍ കാലംതെറ്റി വരുന്ന ചില വെളിപ്പെടുത്തലുകളും വാര്‍ത്തകളും ചലച്ചിത്രലോകം സമ്മാനിച്ച പലബിംബങ്ങളെയും ആരാധിക്കുന്നവരെ ഞെട്ടിപ്പിച്ചു കളയാറുണ്ട്.

പുതിയലക്കം സമകാലികമലയാളം വാരികയില്‍ വന്നിരിക്കുന്ന ഒരു വെളിപ്പെടുത്തല്‍ കാലങ്ങളായി നമ്മള്‍ ഉള്ളില്‍ക്കൊണ്ടുനടക്കുന്ന ഒരു ബിംബത്തിന്റെ പരിശുദ്ധിയെ ചോദ്യം ചെയ്യുന്നതാണ്. മറ്റാരെക്കുറിച്ചുമല്ല ഗായകന്‍ യേശുദാസിന്റെ കാര്യം തന്നെയാണ് പറഞ്ഞുവരുന്നത്.

യേശുദാസിനെതിരെ വലിയൊരു ആരോപണവുമായി വന്നിരിക്കുന്നത് ഗായിക സല്‍മ ജോര്‍ജ്ജ്. ഓര്‍ക്കുന്നില്ലേ ഒരിക്കലും മറക്കാനാകാത്ത മധുരമനോഹരമായ ശരദിന്ദു മലര്‍ദീപനാളം എന്നു തുടങ്ങുന്ന ചലച്ചിത്രഗാനം. അതുപാടിയ ഗായികയാണ് സല്‍മ ജോര്‍ജ്ജ്.

പിന്നീട് ഒട്ടേറെപ്പാട്ടുകള്‍ പാടിയിട്ടും ശരദിന്ദുവിന്റെ പേരിലാണ് നമ്മളെന്നും സല്‍മയെ ഓര്‍ക്കുന്നത്. ഉള്‍ക്കടല്‍ എന്ന ചിത്രത്തിന് വേണ്ടി ഒഎന്‍വി കുറുപ്പ് രചിച്ച് എംബി ശ്രീനിവാസന്‍ ഈണമിട്ട പാട്ടാണിത്. ജയചന്ദ്രനും സല്‍മയും ചേര്‍ന്നാണ് ഗാനമാലപിച്ചത്. കെജി ജോര്‍്ജ്ജിന്റെ ഈ ചിത്രത്തില്‍ വേണുനാഗവള്ളി ആദ്യമായി അഭിനയിച്ച ചിത്രമാണിത്.

പാട്ട് ഹിറ്റായിട്ടും സല്‍മ എല്ലാകാലത്തും പിന്നണിഗായികമാരില്‍ പിന്നില്‍ത്തന്നെയായിരുന്നു. ഇതിന് സല്‍മ കുറ്റപ്പെടുത്തുന്നത് ഗാനഗന്ധര്‍വ്വനെത്തന്നെയാണ്.

അടുത്തപേജില്‍
യേശുദാസ് എന്തിനിത് ചെയ്തു?

<ul id="pagination-digg"><li class="next"><a href="/news/07-singer-salma-george-against-yesudas-2-aid0031.html">Next »</a></li></ul>

English summary
Singer Salma George alleged that KJ Yesudas ruined her career as a play back singer in a interview published on Samakalika Malayalam magazine

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X