»   » ശ്രീനിവാസനും വിനീത് ശ്രീനിവാസനും വീണ്ടും

ശ്രീനിവാസനും വിനീത് ശ്രീനിവാസനും വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Sreenivasan and Vineeth
നടന്‍ ശ്രീനിവാസനും മകന്‍ വിനീത് ശ്രീനിവാസനും വീണ്ടുമൊരു ചിത്രത്തില്‍ ഒന്നിയ്ക്കുന്നു. തുല്യ പ്രധാന്യമുള്ള കേന്ദ്രകഥാപാത്രങ്ങളായിട്ടാണ് അച്ഛനും മകനും പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നത്.

നവാഗതനായ സജിത് രാഘവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൈശാഖ രാജന്‍ ചിത്രം നിര്‍മ്മിക്കും. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്നു.

ആക്ഷേപഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തിന് പത്മശ്രീ ഭരത് ഡോക്ടര്‍ ഭരത് കുമാര്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

മലയാളത്തിന്റെ ശ്രദ്ധേയതാരങ്ങളായ ജഗതിശ്രീകുമാര്‍, സലിം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മമ്തയാണ് ചിത്രത്തില്‍ നായിക.

ഉദയനാണ് താരമെന്ന ചിത്രത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രമായ സരോജ്കുമാറിന് അനുബന്ധമായി ഈ ചിത്രത്തിന് ലഫ്റ്റനന്റ് കേണല്‍ സരോജ്കുമാര്‍ എന്ന് ആദ്യം പേര്‍ നല്‍കാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും പിന്നീട് പത്മശ്രീ ഭരത് ഡോ. ഭരത്കുമാര്‍ എന്നാക്കിമാറ്റുകയായിരുന്നു.

English summary
Actore, Director Sreenivasan and Actor, Director Son Vineetha Sreenivasan again come together for a debut director Sajith Raghavan,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam