»   » സുരാജ് ഗായകനാവുന്നു

സുരാജ് ഗായകനാവുന്നു

Posted By:
Subscribe to Filmibeat Malayalam
Suraj Venjarammoodu
നായകനായതിന് പിന്നാലെ കോമഡി സ്റ്റാര്‍ സുരാജ് വെഞ്ഞാറമ്മൂട് ഗായകനാവാന്‍ ഒരുങ്ങുന്നു. രാധാകൃഷ്ണന്‍ മംഗലത്ത് സംവിധാനം ചെയ്യുന്ന സകുടുംബം എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ഗാനാലാപനത്തിന് ഒരുങ്ങുന്നത്.

പ്രശസ്ത ഗായകന്‍ എംജി ശ്രീകുമാര്‍ സംഗീത സംവിധാനം നിര്‍വഹിയ്ക്കുന്ന ഗാനത്തിലൂടെയാണ് സുരാജിന്റെ അരങ്ങേറ്റം.

കൃഷ്ണ പൂജപ്പുര രചന നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ഭാമ, ഉര്‍വശി, സൂരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. മിനി സ്‌ക്രീനിലെ മികച്ച സംവിധായകനെന്ന് പേരെടുത്ത രാധാകൃഷ്ണന്‍ മംഗലത്തിന്റെ ആദ്യ സിനിമാസംരംഭമാണ് സകുടുംബം ശ്യാമള.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam