»   » പോള്‍ വധവുമായി ത്രില്ലറിന് ബന്ധമില്ല

പോള്‍ വധവുമായി ത്രില്ലറിന് ബന്ധമില്ല

Posted By:
Subscribe to Filmibeat Malayalam
Thriller
പൃഥ്വിരാജ് പൊലീസ് കമ്മീഷണറുടെ റോളിലെത്തുന്ന ദ ത്രില്ലറിന് കോളിളക്കം സൃഷ്ടിച്ച മുത്തൂറ്റ് പോള്‍ വധവുമായി ബന്ധമില്ലെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍.

റോഡില്‍ വെച്ച് ഒരു ബിസിനസ്സ് പ്രമുഖന്‍ കൊല്ലപ്പെട്ട കേസ് അന്വേഷിയ്ക്കാനെത്തുന്ന കമ്മീഷണറുടെ വേഷമാണ് പൃഥ്വി അവതരിപ്പിയ്ക്കുന്നതെങ്കിലും പോള്‍ മുത്തൂറ്റ് വധവുമായി ഇതിന് നേരിട്ട് ബന്ധമില്ല.

യഥാര്‍ത്ഥത്തില്‍ ഒരു അധോലോക നായകനും പൊലീസ് ഓഫീസറും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് ത്രില്ലറിന്റെ പ്രമേയം. തമിഴ് നടന്‍ സമ്പത്താണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്.

കോളിവുഡ് താരവും ബാംഗ്ലൂര്‍ സ്വദേശിനിയുമായ കാതറീനാണ് ത്രില്ലറിലെ നായിക. ആനന്ദഭൈരവിയുടെ ബാനറില്‍ സാബു ചെറിയാന്‍ നിര്‍മ്മിയ്ക്കുന്ന ചിത്രത്തില്‍ സിദ്ദിഖ്, ലാലു അലക്‌സ്, വിജയരാഘവന്‍, റിയാസ് ഖാന്‍, മല്ലിക കപൂര്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam