»   » ഭാഗ്യദേവത ഹിറ്റ്; മുന്നില്‍ ഹരിഹര്‍ നഗര്‍ തന്നെ

ഭാഗ്യദേവത ഹിറ്റ്; മുന്നില്‍ ഹരിഹര്‍ നഗര്‍ തന്നെ

Subscribe to Filmibeat Malayalam

സത്യന്‍ അന്തിക്കാട്‌-ജയറാം കൂട്ടുകെട്ടിലിറങ്ങിയ ഭാഗ്യദേവത വന്‍വിജയത്തിലേക്ക്‌ നീങ്ങുന്നു. സൂപ്പര്‍ താരചിത്രങ്ങള്‍ക്ക്‌ ലഭിയ്‌ക്കുന്ന ഇനീഷ്യല്‍ കളക്ഷനാണ്‌ ഈ കൊച്ചു കുടുംബ ചിത്രത്തിന്‌ ആദ്യ ആഴ്‌ചയില്‍ ലഭിച്ചിരിയ്‌ക്കുന്നത്‌.

തിയറ്ററുകളിലെത്തി പത്ത്‌ ദിവസം പിന്നിട്ടപ്പോഴേക്കും രണ്ടര കോടിയോളം രൂപ ഗ്രോസ്‌ കളക്ഷന്‍ ഭാഗ്യദേവത നേടിക്കഴിഞ്ഞു. കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഭാഗ്യദേവതയുടെ കരുത്ത്‌ അനുയോജ്യമായ കഥാസന്ദര്‍ഭങ്ങളും അതിനോട്‌ ഇഴുകിചേരുന്ന കഥാപാത്രങ്ങളുമാണ്‌.

സത്യന്‍ അന്തിക്കാട്‌ എന്ന ഗ്യാരണ്ടിയുള്ള സംവിധായകനും ജയറാമിന്റെ താരമൂല്യവും ചേരുമ്പോള്‍ ഈ വര്‍ഷത്തെ ഹിറ്റുകളിലൊന്നായി ഭാഗ്യദേവത മാറുമെന്ന്‌ ഉറപ്പായി കഴിഞ്ഞു. ചിത്രത്തിലെ നായികയായ കനിഹയുടെയും കെപിഎസി ലളിതയുടെയും പ്രകടനവും ഏറെ പ്രശംസ നേടിയിട്ടുണ്ട്‌.

്‌അതേ സമയം വിഷു-ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക്‌ മുന്നോടിയായി തിയറ്ററുകളിലെത്തിയി ടുഹരിഹര്‍ നഗര്‍ ജൈത്രയാത്ര തുടരുകയാണ്‌. റിലീസായി ഒരു മാസം പിന്നിട്ടിട്ടും കളക്ഷന്‍ റിക്കാര്‍ഡില്‍ ഹരിഹര്‍ നഗര്‍ തന്നെയാണ്‌ മുന്നില്‍. ലാല്‍ സംവിധാനവും തിരക്കഥയും രചിച്ച ചിത്രം പ്രമുഖ കേന്ദ്രങ്ങളിലെല്ലാം നൂറ്‌ ദിവസം തികയ്‌ക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌.

ഈ സീസണില്‍ തിയറ്ററുകളിലെത്തിയ സാഗര്‍ ഏലിയാസ്‌ ജാക്കി, മോസ്‌ എന്‍ ക്യാറ്റ്‌ എന്നീ വമ്പന്‍ ചിത്രങ്ങളെ പിന്നിലാക്കിയാണ്‌ ഹരിഹര്‍ നഗര്‍ കുലങ്ങാതെ മുന്നോട്ട്‌ പോകുന്നത്‌. അതേ സമയം ജയറാമിന്റെ മറ്റൊരു ചിത്രമായ സമസ്‌ത കേരളം പരാജയത്തിലേക്ക്‌ നീങ്ങുകയാണ്‌. മറ്റൊരു വിഷു ചിത്രമായ സുരേഷ്‌ ഗോപിയുടെ ഐജി ഭേദപ്പെട്ട കളക്ഷനോടെ പ്രമുഖ കേന്ദ്രങ്ങളില്‍ പ്രദര്‍ശനം തുടരുകയാണ്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam