»   » ചെന്നൈയ്ക്ക് തൃഷയെ വേണ്ട അമല മതി

ചെന്നൈയ്ക്ക് തൃഷയെ വേണ്ട അമല മതി

Posted By:
Subscribe to Filmibeat Malayalam
Thrisha
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ഒരു ബ്രാന്‍ഡ് അംബാസിഡര്‍ പദവി ആരും കൊതിയ്ക്കും. എന്നാല്‍ അങ്ങനെ ചുളുവിലൊന്നും ബ്രാന്‍ഡ് അംബാസിഡറാവാന്‍ തന്നെ കിട്ടില്ലെന്നാണ് തൃഷ പറയുന്നത്. സൂര്യയുടെ നേതൃത്വത്തിലുള്ള ചെന്നൈ റെയ്‌നോസിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ പദവി തൃഷയെ തേടി വന്നതാണ്.

എന്നാല്‍ കുറച്ചു കൂടി പണം കിട്ടിയാല്‍ കൊള്ളാം എന്നായിരുന്നു നടിയുടെ മനസ്സിലിരുപ്പ്. ഇതിനായി എന്തു ചെയ്യണമെന്ന് തൃഷയെ ആരും പറഞ്ഞ് പഠിപ്പിക്കേണ്ടതില്ല. ഓരോ കാരണം പറഞ്ഞ് സിസിഎല്‍ അധികൃതരുമായി കരാര്‍ ഒപ്പിടുന്നത് വൈകിച്ചു. വൈകാതെ തന്നെ നടിയുടെ 'രോഗം' സിസിഎല്‍ അധികൃതര്‍ക്ക് പിടികിട്ടി.

എന്നാല്‍ അവര്‍ അത് അറിഞ്ഞ ഭാവം നടിച്ചില്ല. കൂടുതല്‍ തുകയും കൈപ്പറ്റി ബ്രാന്‍ഡ് അംബാസിഡറാവുന്നത് സ്വപ്‌നം കണ്ടിരുന്ന തൃഷയാവട്ടെ ഇപ്പോള്‍ നിരാശയാണ്. 

തന്നെ തേടി വന്ന ബ്രാന്‍ഡ് അംബാസിഡര്‍ പദവി കൈവിട്ടു കളയാതെ മൈനപ്പെണ്ണ് അമല പോള്‍ മിടുക്കു കാട്ടി. അമലയുമായി കരാര്‍ ഒപ്പു വയ്ക്കാനുള്ള ഒരുക്കത്തിലാണത്രേ സിസിഎല്ലിന്റെ സംഘാടകര്‍. എന്തായാലും പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടില്ലെന്ന പഴഞ്ചൊല്ലിന്റെ അര്‍ഥം ഇപ്പോള്‍ തൃഷയ്ക്ക് ശരിക്കും മനസ്സിലായി കാണുമെന്ന് കരുതാം

English summary

 Trisha not being a part of the CCL glam line-up has raised a lot of eyebrows. Talks were on and everyone knew. In fact an actor who is part of the core committee even contacted her mother Uma Krishnan, it seems. But she turned down the offer.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam