»   » ദിലീപിന്റെ നായികയായി തൃഷ മലയാളത്തില്‍

ദിലീപിന്റെ നായികയായി തൃഷ മലയാളത്തില്‍

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യയുടെ താരസുന്ദരി തൃഷ മലയാളത്തിലേക്ക്‌. ഐജിക്ക്‌ ശേഷം ബി. ഉണ്ണികൃഷ്‌ണന്‍ രചനയും സംവിധാനവും നിര്‍വഹിയ്‌ക്കുന്ന പുതിയ ചിത്രത്തില്‍ ദിലീപിന്റെ നായികയായാണ്‌ തൃഷ മലയാളത്തില്‍ അരങ്ങേറ്റം കുറിയ്‌ക്കുന്നത്‌.

പാലക്കാട്ടുകാരിയാണെങ്കിലും ഇതാദ്യമായാണ്‌ തൃഷ മലയാളത്തില്‍ അഭിനയിക്കുന്നത്‌. തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യം ഉറപ്പിച്ചെങ്കിലും ഇതുവരെ മലയാളത്തില്‍ അഭിനയിക്കാന്‍ തൃഷ തയാറായിരുന്നില്ല. നേരത്തെ പലരും തൃഷയെ മലയാളത്തിലേക്ക്‌ കൊണ്ടു വരാന്‍ ശ്രമിച്ചിരുന്നെങ്കിലും അതൊന്നും ലക്ഷ്യം കണ്ടിരുന്നില്ല.

മലയാളത്തിലെ സൂപ്പര്‍ താരങ്ങളെ വരെ കടത്തിവെട്ടുന്ന തൃഷയുടെ പ്രതിഫലം തന്നെയായിരുന്നു ഇതിന്‌ വിലങ്ങ്‌ തടിയായത്‌. അടുത്തിടെ ലിംഗുസ്വാമി ചിത്രത്തില്‍ അഭിനയിക്കാന്‍ തൃഷ 80 ലക്ഷം രൂപ ആവശ്യപ്പെട്ടത്‌ വന്‍ വാര്‍ത്തയായി മാറിയിരുന്നു.

തെന്നിന്ത്യയില്‍ നയന്‍താരയ്‌ക്കും അനുഷ്‌ക്കയ്‌ക്കും പിന്നിലായി ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന താരമാണ്‌ തൃഷ. നയന്‍സും അനുഷ്‌ക്കയും ഒരു കോടി വീതം വാങ്ങിയാണ്‌ ഇക്കാര്യത്തില്‍ മുമ്പിലെത്തിയത്‌.

അതേ സമയം മലയാളത്തില്‍ തൃഷയുടെ പ്രതിഫലം എത്രയായിരിക്കുമെന്ന കാര്യം അറിവായിട്ടില്ല. വൈശാഖയാണ്‌ ചിത്രം നിര്‍മ്മിയ്‌ക്കുന്നത്‌. ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ പുരോഗമിയ്‌ക്കുകയാണ്‌. സെപ്‌റ്റംബര്‍ അവസാന വാരത്തോടെ ഷൂട്ടിംഗ്‌ ആരംഭിയ്‌ക്കുന്ന ചിത്രം അടുത്ത വര്‍ഷമാദ്യം വൈശാഖ ഫിലിംസ്‌ തിയറ്ററുകളിലെത്തിയ്‌ക്കും.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam