»   » നിലയ്ക്കില്ല ഈ ദേവസംഗീതം

നിലയ്ക്കില്ല ഈ ദേവസംഗീതം

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/08-19-music-maestro-johnson-2-aid0166.html">Next »</a></li></ul>
Johnson
മലയാളസിനിമയില്‍ സംഗീതത്തിന്റെ പുത്തന്‍ മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്തിയ ജോണ്‍സണ്‍ മാസ്‌റര്‍ ഹൃദയാഘാതത്തിന്റെ പിടിയില്‍ മരണത്തിന് കീഴടങ്ങി. പക്ഷേ മരണത്തിന് കൊണ്ടുപോകാന്‍ കഴിയുന്ന ഒന്നല്ല ജോണ്‍സണും അദ്ദേഹത്തിന്റെ സംഗീതവും.

സംഗീതത്തെ ഹൃദയത്തോട് ചേര്‍ത്ത് സ്‌നേഹിച്ച ജോണ്‍സണ് അഡ്ജസ്‌റ്‌മെന്റുകളോട് വിധേയത്വം പ്രഖ്യാപിക്കാന്‍ സാധിച്ചിട്ടില്ല. ആന്റണി ഈസ്‌റ്മാന്റെ ഇണയെത്തേടി എന്ന ചിത്രത്തിലൂടെ സംഗീത സാന്ദ്രമായ തന്റെ ജീവിതത്തിന്റെ വരവറിയിച്ച ജോണ്‍സണ്‍ പത്മരാജന്റെ ഇഷ്ടസംഗീത സംവിധായകനായി മാറുകയായിരുന്നു.

ദേവരാജന്‍ മാസ്റ്ററുടെ ഇഷ്ടശിഷ്യനും മ്യൂസിക് കമ്പോസറുമായ് കൂട്ടിരുന്ന ജോണ്‍സന്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് ചലച്ചിത്രസംഗീതമേഖലയില്‍ സൂക്ഷിച്ചത്.

ഗാനഗന്ധര്‍വ്വന്‍ യേശുദാസിനോടുപോലും ജോണ്‍സന് ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ട് ഈ കര്‍ക്കക്കാരനായ സംഗീതജ്ഞന്. തൃശൂര്‍ക്കാരനായ ജോണ്‍സന്റെ തുടക്കം വോയ്‌സ് ഓഫ് ട്രിച്ചൂര്‍ എന്ന ഓര്‍ക്കസ്ട്രാട്രൂപ്പിലായിരുന്നു.

ഏതു സംഗീത ഉപകരണവും ജോണ്‍സനു വഴങ്ങിയിരുന്നു. ഗായകന്‍ പി.ജയചന്ദ്രനാണ് ജോണ്‍സനെ അന്നത്തെ പ്രശസ്ത സംഗീത സംവിധായകന്‍ ജി.ദേവരാജന്‍ മാസ്‌ററെ പരിചയപ്പെടുത്തിയത്. ഒരാളുടെ കഴിവ് തിരിച്ചറിഞ്ഞാലും അത്രവേഗത്തിലൊന്നും അംഗീകരിക്കുകയോ ഗുണപരമായ കമന്റു പറയുകയോ ചെയ്യാത്ത ദേവരാജന്‍ മാസ്‌റര്‍ ജോണ്‍സനെ സൂക്ഷ്മമായി നിരീക്ഷിച്ചു.

അടുത്ത പേജില്‍
പ്രതിഭയുടെ കരളില്‍ വിരിഞ്ഞ പൂക്കള്‍

<ul id="pagination-digg"><li class="next"><a href="/news/08-19-music-maestro-johnson-2-aid0166.html">Next »</a></li></ul>
English summary
Music maestro Johnson, 58, who made his mark in Malayalam filmdom with a bouquet of evergreen melodies and nostalgic tunes, is no more. He breathed his last following a heart attack at his Chennai residence on Thursday night

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam