twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

പ്രതിഭയുടെ കരളില്‍ വിരിഞ്ഞ പൂക്കള്‍

By Ravi Nath

Next »

« Previous

Johnson Tribute
'അനുരാഗിണി ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍.....' എന്ന ഗാനം കമ്പോസ്‌ചെയ്ത ജോണ്‍സനെ മാസ്‌റര്‍ ഹൃദയത്തോട് ചേര്‍ത്ത് അനുഗ്രഹിച്ചു. ജോണ്‍സന്റെ ജീവിതത്തിലെ വിലമതിക്കാനാവാത്ത അവാര്‍ഡ് അതുതന്നെയായിരുന്നു.

സ്വതന്ത്രമായ സംഗീത നിര്‍വ്വഹണത്തിലൂടെയുള്ള ജോണ്‍സന്റെ വളര്‍ച്ച വളരെപ്പെട്ടെന്നായിരുന്നു. ആന്റണി ഈസ്‌റ്മാന്റെ ഇണയെത്തേടി എന്ന ചിത്രത്തിലൂടെ തന്റെസംഗീത പ്രയാണം തുടങ്ങിയ ജോണ്‍സന്‍ പത്മരാജനുമായുള്ള സൗഹൃദത്തിലൂടെ അനര്‍ഗളമായ തന്റെ സപര്യ തുടര്‍ന്നു.

കൂടെവിടെയിലെ 'ആടിവാ കാറ്റേ ......... എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിന്റെ ആത്മവിശ്വാസത്തില്‍ പത്മാരാജന്‍ തന്റെ ഏഴു ചിത്രങ്ങളിലും സംഗീതശില്‍പം തീര്‍ക്കാന്‍ ജോണ്‍സണെത്തന്നെയാണ് കൂടെക്കൂട്ടിയത്.

പാലപ്പൂവേ......, ദേവാംഗണങ്ങള്‍ കൈയ്യൊഴിഞ്ഞ താരകം തുടങ്ങി എത്രയോ ഗാനങ്ങള്‍ ആ സൗഹൃദം മലയാളത്തിനു സമ്മാനിച്ച അമൃത വര്‍ഷങ്ങളാണ്. ഭരതന്‍ സിനിമയിലും ജോണ്‍സണ്‍ സാന്നിധ്യം
മധുരോദാരമായിരുന്നു.

ഗോപികേ നിന്‍വിരല്‍ , രാജഹംസമേ........... തുടങ്ങിയ അനശ്വര ഗാനങ്ങള്‍ ഭരതന്‍ ചിത്രങ്ങള്‍ക്കുവേണ്ടി പിറന്നവയാണ്. സത്യന്‍ അന്തിക്കാട് , സിബിമലയില്‍, ശ്രീനിവാസന്‍ സിനിമകളിലും ജോണ്‍സണ്‍ സംഗീതം
ആനന്ദലഹരി വര്‍ഷിച്ചു.

ലോഹിതദാസിന്റെ ഇഷ്ടക്കാരനും കൂടിയായിരുന്നു ജോണ്‍സണ്‍. തങ്കത്തോണി, മധുരം ജീവാമൃതബിന്ദു, എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ, വൈഡൂര്യ കമ്മലണിഞ്ഞ്, കണ്ണീര്‍പൂവിന്റെ കവിളില്‍ , മാനത്തെ വെള്ളിത്തേരില്‍... ഇങ്ങനെ ആ മാന്ത്രിക വിരലുകള്‍ ഈണമിട്ട നിരവധി ഗാനങ്ങള്‍ മലയാളിയുടെ മനം കുളിര്‍പ്പിച്ചുകൊണ്ട് ഇവിടെ അലകള്‍ തീര്‍ക്കുന്നു.

വരവേല്‍പ്പിലെ ദൂരെ ദൂരെ സാഗരം തേടി.....എന്ന പാട്ട് പൂര്‍ത്തിയായപ്പോള്‍ അദ്ദേഹം കരഞ്ഞുപോയത്രെ. ഈറനണിഞ്ഞ മിഴികളുമായാണ് യേശുദാസം പാട്ടുപാടിക്കഴിഞ്ഞ് പുറത്തുവന്നത്. സംഗീതത്തെ ഇത്രമേല്‍ സ്‌നേഹിച്ച ജോണ്‍സണ്‍ മലയാള സിനിമസംഗീതത്തിന്റെ ഗതിപിഴച്ച പോക്കുകണ്ട് കുറച്ചുകാലം എങ്ങോ മറഞ്ഞുനിന്നു.

അടുത്തപേജില്‍

ആത്മസംഘര്‍ഷങ്ങളുടെ അജ്ഞാതവാസം ആത്മസംഘര്‍ഷങ്ങളുടെ അജ്ഞാതവാസം

Next »

« Previous

English summary
Music maestro Johnson, 58, who made his mark in Malayalam filmdom with a bouquet of evergreen melodies and nostalgic tunes, is no more. He breathed his last following a heart attack at his Chennai residence on Thursday night
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X