»   »  തിലകനെ പുറത്താക്കിയത് ശരിയായില്ല: ഇന്ദ്രന്‍സ്

തിലകനെ പുറത്താക്കിയത് ശരിയായില്ല: ഇന്ദ്രന്‍സ്

Posted By:
Subscribe to Filmibeat Malayalam
Indrans
നടന്‍ തിലകനെ താരസംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കിയതിനെതിരെ ഹാസ്യതാരം ഇന്ദ്രന്‍സ്. പുറത്താക്കല്‍ നടപടിയോട് യോജിക്കു്‌നനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പുറത്താക്കല്‍ നടപടയിക്കുശേഷം ഇതാദ്യമായാണ് ഒരു താരം അമ്മയുടെ നടപടിയ്‌ക്കെതിരെ പരസ്യമായി പ്രതികരിക്കുന്നത്. വയനാട് ജില്ലയിലെ മാനന്തവാടിയില്‍ ഒരു ചടങ്ങിനായെത്തിയ ഇന്ദ്രന്‍സ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് തിലകന്‍ പ്രശ്‌നത്തില്‍ പ്രതികരിച്ചത്.

ഈ നടപടിക്കു പിന്നില്‍ വ്യക്തിവൈരാഗ്യമാണ്. തിലകന്‍ പല കാര്യങ്ങളും വെട്ടിത്തുറന്നു പറയുന്നയാളാണ്. അതിനുള്ള ധൈര്യവും അദ്ദേഹത്തിനുണ്ട്. പറയുമ്പോള്‍ പലര്‍ക്കും നോവുന്നുണ്ടാകാം. അതൊക്കെയാകണം തിലകനെ അമ്മയില്‍ നിന്നു പുറത്താക്കാന്‍ കാരണം.

തിലകനെപോലെ ധൈര്യം ഇല്ലാത്തതിനാലാണ് യോഗതീരുമാനത്തെ ഞാന്‍ എതിര്‍ക്കാതിരുന്നത്. സംഘടനയുടെ അച്ചടക്കത്തിന്റെ വാള്‍ എനിക്കു നേരെയും വീശുമെന്ന പേടിയാണു പലതും തുറന്നുപറയാതിരിക്കാന്‍ കാരണം- അദ്ദേഹം വ്യക്തമാക്കി

സിനിമാ ചിത്രീകരണം നിര്‍ത്തിവയ്ക്കുമെന്നു പറയുന്നവര്‍ ജീവിക്കാന്‍ വകയുള്ളവരാണ്. ഇവരുടെ സമരം മൂലം ബുദ്ധിമുട്ടുന്നത് ജീവിക്കാന്‍ വകയില്ലാത്ത തൊഴിലാളികളാണ്. ഫെഫ്കയുടെ ഉണ്ണികൃഷ്ണന്‍ പറയുന്നത് അദ്ദേഹത്തിന്റെ അഭിപ്രായമല്ല. രാഷ്ട്രീയക്കാരെക്കാള്‍ മോശമാണ് ഇപ്പോള്‍ സിനിമക്കാര്‍- ഇന്ദ്രന്‍സ് പറഞ്ഞു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam