»   » രംഭ വിവാഹിതയായി

രംഭ വിവാഹിതയായി

Posted By:
Subscribe to Filmibeat Malayalam
Rambha
തെന്നിന്ത്യന്‍ നടി രംഭ വിവാഹിതയായി. വ്യാഴാഴ്ച തിരുപ്പതി ക്ഷേത്രത്തില്‍വെച്ച് കാനഡയിലെ ബിസിനസുകാരനായ ഇന്ദ്രന്‍ പത്മനാഥനാണ് രംഭയ്ക്ക് താലിചാര്‍ത്തിയത്. അടുത്ത ബന്ധുക്കളെ മാത്രമേ വിവാഹത്തിന് ക്ഷണിച്ചിരുന്നുള്ളൂ. വിവാഹ ശേഷം നവദമ്പതികള്‍ ചെന്നൈയിലെ വസതിയിലേക്ക് പോയി.

കന്നഡ താരങ്ങളായ രവിചന്ദ്രന്‍, ശിവ് രാജ്കുമാര്‍, ഉപേന്ദ്ര, പ്രേമ, ജയന്തി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടത്തുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വരുന്ന ഞായറാഴ്ച ചെന്നൈയിലെ റാണി മെയ്യമ്മൈ ഹാളില്‍ വിരുന്നുസത്കാരം നടക്കുന്നുണ്ട്. തെന്നിന്ത്യന്‍ സിനിമയിലെ ഒട്ടുമിക്ക പ്രമുഖരെയും ഈ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ന്യൂസിലാന്‍ഡിലും ഫിജി ദ്വീപിലും ഹണിമൂണ്‍ ആഘോഷിക്കാനാണ് പരിപാടിയെന്ന് രംഭ സൂചിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ ജനുവരി 27ന് ചെന്നൈയിലെ പാര്‍ക്ക് ഷെറാട്ടണ്‍ ഹോട്ടലില്‍ വച്ചാണ് രംഭയുടെ വിവാഹ നിശ്ചയം നടന്നത്.

വിവാഹത്തിന് ശേഷവും അഭിനയം തുടരുമെന്ന് രംഭ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ഗം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ വിജയവാഡ സ്വദേശിയായ രംഭ ഗ്ലാമറിന്റെ പകട്ടില്‍ തെന്നിന്ത്യന്‍ താരറാണിയായി മാറുകയായിരുന്നു. തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക്, ഭോജ്പുരി, ബംഗാളി ഭാഷകളിലായി നൂറിലധികം ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

വിജയ ലക്ഷ്മിയെന്നു പേരുള്ള രംഭ സിനിമാ രംഗത്തേയ്ക്ക് എത്തിയ ശേഷമാണ് രംഭയെന്ന പേര് സ്വീകരിച്ചത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam