»   » അജയ് വാസുദേവന് മമ്മൂട്ടിയുടെ ഡേറ്റ്

അജയ് വാസുദേവന് മമ്മൂട്ടിയുടെ ഡേറ്റ്

Posted By:
Subscribe to Filmibeat Malayalam
Mammootty
ചെറിയൊരിടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും ഒരു പുതുമുഖത്തിനൊപ്പം. നവാഗതനായ അജയ് വാസുദേവനാണ് സൂപ്പര്‍താരത്തിന്റെ ഡേറ്റ് സ്വന്തമാക്കിയിരിക്കുന്നത്.

മോളിവുഡിലെ ഏറ്റവും വിലപിടിപ്പുള്ള തിരക്കഥാരചിയിതാക്കളായ സിബി കെ തോമസ്- ഉദയ് കൃഷ്ണന്‍ കൂട്ടുകെട്ടാണ് ഈ മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. എഎസ് വി ഫിലിംസിന്റെ ബാനറില്‍ വിനോദ് നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ വര്‍ക്കുകള്‍ അധികം വൈകാതെ ആരംഭിയ്ക്കുമെന്നാണ് അറിയുന്നത്.

ഒട്ടേറെ സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ ഷാഫിയ്‌ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായാണ് അജയ് വാസുദേവന്‍ സ്വതന്ത്ര സംവിധായകനാവുന്നത്. മമ്മൂട്ടി സിനിമകളിലൂടെ അരങ്ങേറി സൂപ്പര്‍ സംവിധായകരായി മാറിയ ഒട്ടേറെപ്പേര്‍ മലയാള സിനിമയിലുണ്ട്. ഇവര്‍ക്കൊപ്പമെത്താനുള്ള സുവര്‍ണാവസരമാണ് അജയ്ക്ക് ലഭിച്ചിരിയ്ക്കുന്നത്.

ഇപ്പോള്‍ ജോണി ആന്റണിയുടെ താപ്പാനയുടെ ചിത്രീകരണത്തിരക്കിലാണ് മമ്മൂട്ടി.

English summary
Mammootty will don the lead role in the upcoming movie by debut director Ajaiy Vasudevan. The movie produced by Vinod under the banner of ASV films will be scripted by Sibi K. Thomas- Udayakrishna team.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam