»   » ബച്ചന് തമിഴില്‍ നടിക്കാന്‍ മോഹം

ബച്ചന് തമിഴില്‍ നടിക്കാന്‍ മോഹം

Posted By:
Subscribe to Filmibeat Malayalam
Amitabh ready to act in Tamil
കാണ്ടഹാറിലൂടെ മലയാളത്തില്‍ അഭിനയിച്ചതിന് പിന്നാലെ ബിഗ് ബിയ്ക്ക് കോളിവുഡിലും പ്രത്യക്ഷപ്പെടാന്‍ മോഹം. നല്ല കഥയും വേഷവും കിട്ടിയാല്‍ തമിഴില്‍ അഭിനയിക്കാന്‍ തയാറാണെന്ന് ബച്ചന്‍ വ്യക്തമാക്കി. കാണ്ടഹാറിന്റെ സെറ്റില്‍ വെച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബച്ചന്‍ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്.

തമിഴ്‌നാട്ടുകാര്‍ക്ക് ഞാന്‍ പുതിയ മുഖമല്ല. ഒരുപാട് തവണ ഞാന്‍ ചെന്നൈ സന്ദര്‍ശിച്ചിട്ടുണ്ട്. ഇവിടെയെനിയ്ക്ക് ഒരുപാട് നല്ല സുഹൃത്തുക്കളുമുണ്ട്. പക്ഷേ ദക്ഷിണേന്ത്യന്‍ സിനിമയില്‍ അഭിനയിക്കുന്നത് എന്നെ സംബന്ധിച്ച് പുതിയ കാര്യം തന്നെയാണ്. ബോളിവുഡിന്റെ താരാരാജാവ് മനസ്സു തുറന്നു പറയുന്നു.

മലയാള സിനിമയില്‍ അഭിനയിച്ച സ്്ഥിതിയ്ക്ക്് എനിയ്ക്ക് എന്തു കൊണ്ട് തമിഴില്‍ അഭിനയിച്ചു കൂടാ? ഇക്കാര്യത്തില്‍ ഭാഷ ഒരു പ്രശ്‌നമല്ല, നല്ല കഥയും വേഷവും മാത്രമാണ് കാര്യം. ബച്ചന്‍ നിലപാട് വ്യക്തമാക്കി.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam