»   » മമ്മൂട്ടിയെക്കാണാന്‍ സംവിധായകരുടെ ക്യൂ!!

മമ്മൂട്ടിയെക്കാണാന്‍ സംവിധായകരുടെ ക്യൂ!!

Posted By:
Subscribe to Filmibeat Malayalam
Mammootty
തുടര്‍ച്ചയായ പരാജയങ്ങളും വിവാദങ്ങളും വലയ്ക്കുകയാണെങ്കിലും മമ്മൂട്ടിയുടെ താരത്തിളക്കത്തിന് മങ്ങലേല്‍ക്കുന്നില്ല. താരത്തെ നായകനാക്കി സിനിമയൊരുക്കാന്‍ സംവിധായകര്‍ ക്യൂ നില്‍ക്കുകയാണെന്ന് വേണമെങ്കില്‍ പറയാം. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കിങ് ആന്റ് കമ്മീഷണറു സെറ്റില്‍ മമ്മൂട്ടിയുമായി പുതിയ പ്രൊജക്ടുളുടെ ചര്‍ച്ചകള്‍ക്കെത്തിയത് ഒരേ സമയം നാല് യുവസംവിധായകരാണ്.

2012ല്‍ മമ്മൂട്ടിയെ നായകനാക്കി സിനിമയൊരുക്കാനാണ് ഇവര്‍ നാല് പേരുടെയും ശ്രമം. വിനോദ് വിജയന്‍, ജിഎസ് വിജയന്‍, വിഎം വിനു, വികെ പ്രകാശ് എന്നിവരാണ് മമ്മൂട്ടിയുമായി ഡിസ്‌ക്കഷിന് വേണ്ടി കിങിന്റെ ലൊക്കേഷനിലെത്തിയത്.

ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം ജിഎസ് വിജയന്‍ സംവിധാനം മമ്മൂട്ടി സിനിമയുടെ തിരക്കഥാജോലികള്‍ ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. രഞ്ജിത്താണ് ഇതിന്റെ തിരക്കഥയൊരുക്കുന്നതെന്നും സൂചനകളുണ്ട്.

ബസ് കണ്ടക്ടര്‍, പല്ലാവൂര്‍ ദേവനാരയണന്‍ എന്നീ ചിത്രങ്ങളൊരുക്കിയ വിഎം വിനുവിന്റെ പുതിയ മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ടിഎ ഷാഹിദാണ്. വിനുവിനൊപ്പം ഷാഹിദും മമ്മൂട്ടിയെ കാണാനെത്തിയിരുന്നു. ഗുലുമാല്‍, ത്രീ കിങ്‌സ് എന്നീ ഹിറ്റുകള്‍ക്ക് ശേഷം ആദ്യമായി ഒരു സൂപ്പര്‍ സ്റ്റാര്‍ സിനിമയൊരുക്കുന്ന ശ്രമത്തിലാണ് വികെ പ്രകാശ്.

മലയാള സംവിധായകരിലെ പയ്യന്‍ എന്നറിയപ്പെടുന്ന വിനോദ് വിജയന്റെ പിക്‌പോക്കറ്റ് എന്ന ചിത്രത്തിലും മമ്മൂട്ടി തന്നെ നായകന്‍. കിങ് ആന്റ് കമ്മീഷണറില്‍ ഷാജിയുടെ സഹസംവിധായകനായി പ്രവര്‍ത്തിയ്ക്കുന്ന മാര്‍ത്താണ്ഡനും മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ചു കഴിഞ്ഞു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam