»   » ഹേമമാലിനിയുമായി ദിലീപ്

ഹേമമാലിനിയുമായി ദിലീപ്

Posted By:
Subscribe to Filmibeat Malayalam
Dileep
ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപ് നായകനാവുന്നു. ഹേമമാലിനി എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ജോയ്‌തോമസിനൊപ്പം ആരംഭകാലത്ത് പ്രവര്‍ത്തിയ്ക്കുകയും ഇപ്പോള്‍ മലയാളത്തിലെ നമ്പര്‍വണ്‍ തിരക്കഥാകൃത്തുക്കളുമായി മാറിയ ഉദയ് കൃഷ്ണ സിബി കെ തോമസ് ടീമാണ്.

വിജയസാധ്യത ഉറപ്പിച്ച് ഒരു ാേകമഡി സബജ്കടുമായാണ് ജോസ് തോമസ് ഹേമമമാലിനി ഒരുക്കുന്നത്. ഇടക്കാലത്ത് ചില മോശം പ്രൊജക്ടുകളുമായി സഹകരിയ്‌ക്കേണ്ടി വന്നുവെന്നും പരാജയപ്പെടുമെന്ന് അറിഞ്ഞു സിനിമകള്‍ സംവിധാനം ചെയ്യേണ്ടി വന്നുവെന്നും ജോസ് തോമസ് പറയുന്നു.

എന്തായാലും അലസതയെല്ലാം മാറ്റിവച്ച് സജീവമാകാന്‍ സിബി മലയിലിന്റെ മുന്‍ അസോസിയേറ്റ് കൂടിയായ ജോസ് തോമസ് തീരുമാനിച്ചു കഴിഞ്ഞു ഡിസംബര്‍ ഒമ്പതിന് ഹേമമാലിനിയുടെ ചിത്രീകരണം തുടങ്ങാനാണ് സംവിധായകന്റെ തീരുമാനം.

ദിലീപ് ചിത്രത്തിന് പുറമെ ബി ഉണ്ണികൃഷ്ണന്‍ തിരക്കഥയൊരുക്കുന്ന സിനിമ, കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയില്‍ മറ്റൊരു ചിത്രം ഇതൊക്കെയാണ് ജോസ് തോമസിന്റെ മറ്റു പ്രൊജക്ടുകള്‍.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam