»   » ഒടുവില്‍ പ്രഭുവിനായി നയന്‍താര മതംമാറി?

ഒടുവില്‍ പ്രഭുവിനായി നയന്‍താര മതംമാറി?

Posted By:
Subscribe to Filmibeat Malayalam
Nayantara
ഒടുവില്‍ പ്രഭുദേവയെ സ്വന്തമാക്കാനായി നയന്‍താര മതം മാറിയെന്ന് റിപ്പോര്‍ട്ട്. നേരത്തേ മറ്റെല്ലാ പ്രശ്‌നങ്ങളെയും തരണം ചെയ്ത് നയന്‍സ്-പ്രഭു ബന്ധം വിവാഹത്തോട് അടുത്തപ്പോള്‍ മതം എന്ന പ്രശ്‌നം വില്ലനാവുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പ്രഭുദേവ മതം മാറി ക്രിസ്ത്യാനിയാവണമെന്ന് നയന്‍താരയുടെ മാതാപിതാക്കള്‍ വാശിപിടിക്കുന്നുണ്ടെന്നും പ്രഭുദേവ വഴങ്ങുന്നില്ലെന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇപ്പോള്‍ വിവാഹം നടത്താനായി നയന്‍താരതന്നെ വിട്ടുവീഴ്ചയ്‌ക്കൊരുങ്ങിയെന്നാണ് കേള്‍ക്കുന്നത്.

മാര്‍ത്തോമ്മ വിഭാഗക്കാരിയായ നയന്‍താര ഓഗസ്റ്റ് 7ന് ഞായറാഴ്ച ഹിന്ദു മതം സ്വീകരിച്ചുവെന്നാണ് കേള്‍ക്കുന്നത്. ഡയാന മറിയം കുര്യന്‍ എന്നാണ് നയന്‍സിന്റെ യഥാര്‍ത്ഥ പേര്, മതം മാറിയ നയന്‍സ് നയന്‍താര എന്ന പേര് ഔദ്യോഗികമായി സ്വീകരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കൊച്ചിയില്‍ നിന്ന് ചെന്നൈയിലെ ആര്യ സമാജം ക്ഷേത്രത്തിലെത്തിയാണ് നയന്‍താര ഹിന്ദുമതം സ്വീകരിച്ചതത്രേ. ശുദ്ധികര്‍മ്മങ്ങള്‍ക്ക് ശേഷം ഹോമം നടത്തുകയും വേദവും ഗായത്രി മന്ത്രവും ചൊല്ലുകയും ചെയ്തു. ഒരു ഹിന്ദു പുരോഹിതന്റെ കാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങെന്നാണ് അറിയുന്നത്.

തുടര്‍ന്ന് ഹിന്ദുവായി മതം മാറിയതിന്റെ സര്‍ട്ടിഫിക്കേറ്റ് ക്ഷേത്രം ഭാരവാഹികള്‍ നയന്‍താരയ്ക്ക് നല്‍കിയെന്നും റിപ്പോര്‍ട്ട്. ഇതിന് ശേഷം വൈകീട്ടോടെ തിരിച്ച് കൊച്ചിയിലെത്തുകയും ചെയ്തുവത്രേ.

നയന്‍താര ഹിന്ദുമതം സ്വീകരിച്ചതോടെ പ്രഭു നയന്‍സ് വിവാഹത്തിനുള്ള അവസാന തടസവും നീങ്ങി. ഓണത്തോടനുബന്ധിച്ച് മുംബൈയില്‍ വിവാഹം നടത്താനാണ് ഇവരുടെ തീരുമാനം.

English summary
Reports says that at last Actress Nayantara break the final hurdle for her marriage with Prabhu Deva. She converted to Hinduism on Suday at Chennai Arya Samajam Temple.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam