»   » നടന്‍ ജയസൂര്യയ്ക്ക് പരിക്കേറ്റു

നടന്‍ ജയസൂര്യയ്ക്ക് പരിക്കേറ്റു

Posted By:
Subscribe to Filmibeat Malayalam
Jayasurya
സിനിമാചിത്രീകരണത്തിനിടെ നടന്‍ ജയസൂര്യക്കു വീണു പരിക്കേറ്റു. ഇടതുകാല്‍മുട്ടിനാണു പരിക്കേറ്റത്.

ചൊവ്വാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയസൂര്യയെ പരിശോധനയ്ക്കുശേഷം എംആര്‍ഐ സ്‌കാനിംഗിന് വിധേയനാക്കി. ഇടതുകാല്‍മുട്ടിന് ഓപ്പറേഷന്‍ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിയ്ക്കുന്നത്.

തൃശൂരില്‍ നടക്കുന്ന 'വാധ്യാര്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടം. സംഘട്ടനരംഗത്തില്‍ അഭിനയിക്കുന്നതിനിടെയാണു വീണുപരിക്കേറ്റത്. പരിശോധനകള്‍ക്കുശേഷം രാത്രി വൈകി തൃശൂരില്‍നിന്ന് എറണാകുളത്തെ വീട്ടിലേക്കു മടങ്ങി.

English summary
Young actory Jayasurya suffered minor injuries during the shooting of his new movie Vadhyar,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam