»   » പദ്മജയ്‌ക്കെതിരെ കലാഭവന്‍ മണി മത്സരിക്കും?

പദ്മജയ്‌ക്കെതിരെ കലാഭവന്‍ മണി മത്സരിക്കും?

Posted By:
Subscribe to Filmibeat Malayalam
Kalabhavan Mani
ചാലക്കുടി നിയമസഭാ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി കലാഭവന്‍ മണിയെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ചാലക്കുടിക്കാര്‍ക്ക് ഏറെ പ്രിയങ്കരനും സിപിഎം സഹയാത്രികനുമായ മണി ഇതിന് സമ്മതം മൂളിയെന്നും സൂചനകളുണ്ട്.

ചാലക്കുടിയില്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ലീഡര്‍ കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലാവുമെന്നാണ് സിപിഎമ്മിന്റെ കണക്കുക്കൂട്ടല്‍. കരുണാകരന്റെ വിനിയോഗം സൃഷ്ടിച്ച സഹതാപതരംഗത്തിലൂടെ പത്മജയ്ക്ക് ലഭിയ്ക്കുന്ന ആനുകൂല്യം മറികടക്കാന്‍ മണിയുടെ സ്ഥാനാര്‍ത്ഥിത്വം ഉതകുമെന്നാണ് സിപിഎം കരുതുന്നത്. പത്മജയ്‌ക്കെതിരെയുള്ള കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ വികാരം തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ കഴിയുമെന്ന് പാര്‍ട്ടി പ്രതീക്ഷിയ്ക്കുന്നുണ്ട്.

സിപിഎമ്മിലെ ബിഡി.ദേവസിയാണ് നിലവില്‍ ചാലക്കുടിയിലെ എംഎല്‍എ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സാവിത്രീ ലക്ഷ്മണനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഇത്തവണ ദേവസിക്ക് മറ്റേതെങ്കിലും മണ്ഡലം നല്‍കാനുള്ള ആലോചനയിലാണ് സിപിഎം.

അതേ സമയം മേയില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്ന മുരളീധരന്‍ മത്സരിയ്ക്കില്ലെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയ ഉടന്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങേണ്ടെന്ന തീരുമാനത്തിലാണ് മുരളിയെന്നറിയുന്നു.

സിനിമയിലെത്തും മുമ്പ് ചാലക്കുടി പട്ടണത്തില്‍ ഓട്ടോ ഡ്രൈവറായിരുന്ന മണി പ്രശസ്തിയും പണവുമൊക്കെ ഉണ്ടായതിന് ശേഷവും സാധാരണ ജനങ്ങളുമായി നല്ല ബന്ധം കാത്തുസൂക്ഷിയ്ക്കുന്നുണ്ട്. നാട്ടുകാരുടെ പൊതുപ്രശ്‌നങ്ങളിലും മറ്റും സജീവമായി ഇടപെടുന്ന താരത്തെ ചാലക്കുടിക്കാര്‍ കൈവിടില്ലെന്ന് തന്നെയാണ് സിപിഎം കരുതുന്നത്.

English summary
For the last several weeks, speculations were rife that famous comedian actor Kalabhavan Mani known to be an activist of ruling CPM, would be offered either the Chalakuddy seat in Thrissur district in the forthcoming elections.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam