»   » കമല്‍ഹാസനെ കേരളം ആദരിക്കുന്നു

കമല്‍ഹാസനെ കേരളം ആദരിക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Kamal Haasan to be honoured by Kerala Tourism Dept
ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്‍മാരിലൊരാളായ കമല്‍ഹാസനെ കേരളം ആദരിയ്ക്കുന്നു. ടൂറിസം വകുപ്പ് സംഘടിപ്പിയ്ക്കുന്ന ഓണം വാരാഘോഷങ്ങളോടനുബന്ധിച്ച് ഈ മാസം 22ന് തിരുവനന്തപുരത്തെ ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തില്‍ വെച്ചായിരിക്കും മഹാനടനെ മലയാളം ആദരിയ്ക്കുന്നത്.

വെള്ളിത്തിരയില്‍ 50 വര്‍ഷം പിന്നിട്ട ഈ ജീവിയ്ക്കുന്ന ഇതിഹാസത്തെ സംസ്ഥാന സര്‍ക്കാരിനൊപ്പം മലയാളത്തിലെ പ്രമുഖ ചലച്ചിത്ര സംഘടനകളും ആദരിയ്ക്കും.

ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള കലാ-സാംസ്‌ക്കാരിക പരിപാടികളുടെ സംവിധാനം നിര്‍വഹിയ്ക്കുന്നത് ടികെ രാജീവ് കുമാറാണ്. സംഗീതജ്ഞന്‍ ബാലഭാസ്‌ക്കറിന്റെ സിംഫണി, നടി ശോഭനയുടെ നൃത്തം, കമലിന്റെ ചലച്ചിത്ര ജീവിതത്തെ വരച്ചുകാട്ടുന്ന സ്‌ക്കിറ്റ്, എസ്പി ബാലസുബ്രഹ്മണ്യം നയിക്കുന്ന മ്യൂസിക് ഷോ തുടങ്ങിയവയും ചടങ്ങില്‍ അവതരിപ്പിയ്ക്കും.

മുതിര്‍ന്ന ചലച്ചിത്രകാരന്‍മാരും കമലുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കെ സേതുമാധവന്‍, കെ ബാലചന്ദര്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കുമെന്നറിയുന്നു. ഇവര്‍ക്ക് പുറമെ രജനീകാന്ത്, ശ്രീദേവി എന്നിങ്ങനെ പലമുന്‍നിര താരങ്ങളെയും പരിപാടിയ്‌ക്കെത്തിയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിയ്ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മലയാള സിനിമയിലെ ഒട്ടുമിക്ക മുതിര്‍ന്ന താരങ്ങളും ചടങ്ങിനുണ്ടാവുമെന്ന് ഉറപ്പായിട്ടുണ്ട്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam