»   » ചാക്കോച്ചന്‍ എംടിയുടെ കഥാപാത്രമാവുന്നു

ചാക്കോച്ചന്‍ എംടിയുടെ കഥാപാത്രമാവുന്നു

Posted By:
Subscribe to Filmibeat Malayalam
രണ്ടാംവരവില്‍ മോളിവുഡിലെ ഏറ്റവും ഗ്യാരണ്ടിയുള്ള നടനായി മാറിയ കുഞ്ചാക്കോ ബോബന്‍ പുതിയ ചിത്രത്തില്‍ എംടിയുടെ കഥാപാത്രമാവുന്നു. സോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന വീട് എന്ന ചിത്രത്തിലാണ് ചാക്കോച്ചന് എംടിയുടെ കഥാപാത്രമാകുന്നു.

മൂന്ന് ഭാര്യമാര്‍, മൂന്ന് ഭര്‍ത്താക്കന്മാര്‍ ഒരു നായകന്‍ തുടങ്ങിയവരാണ് വീടിലെ കഥാപാത്രങ്ങള്‍. ഈ സിനിമയുടെ മറ്റൊരു പ്രത്യേകത മലയാളത്തിന്റെ അഭിമാനസ്തംഭങ്ങളായ മൂന്ന് എഴുത്തുകാരുടെ സംഗമം കൂടിയെന്നതാണ്.

വൈക്കം മുഹമ്മദ് ബഷീര്‍, മാധവിക്കുട്ടി, എംടി വാസുദേവന്‍ നായര്‍ എന്നീ എഴുത്തുകാരുടെ കഥാപാത്രങ്ങളാണ് ഒരു വീട്ടില്‍ ഒത്തുചേരുന്നത്. അവിവാഹിതനായ ഒരു ചെറുപ്പക്കാരന്റെ വിവാഹസ്വപ്‌നങ്ങളാണ് കഥയുടെ പ്രമേയം.

വന്‍താരനിര അണിനിരക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോയ്‌ക്കൊപ്പം ലാലും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിലെ മറ്റുതാരങ്ങളുടെയും സാങ്കേതികവിദഗ്ധരുടെയും കാര്യങ്ങള്‍ നിര്‍ണയിച്ചുവരികയാണ്. ജനകന്‍, സാന്‍വിച്ച് എന്നീ സിനിമകള്‍ക്ക് ശേഷം ലൈന്‍ ഓഫ് കളേഴ്‌സ് നിര്‍മിയ്ക്കുന്ന വീടിന്റെ ചിത്രീകരണത്തീയതി ഉടന്‍ പ്രഖ്യാപിയ്ക്കും.

English summary
Kunchakko Boban is cast in Sohanlal’s new Malayalam movie titled “Veedu”. Lal also play a key part in this film produced under Line Of Colours.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam