»   » ലാല്‍ജോസിന്റെ എല്‍സമ്മയായി ആന്‍

ലാല്‍ജോസിന്റെ എല്‍സമ്മയായി ആന്‍

Posted By:
Subscribe to Filmibeat Malayalam
Actress Ann in the movie ’Elsamma Enna A
യുവസംവിധായകരില്‍ ശ്രദ്ധേയനായ ലാല്‍ജോസ് തന്റെ പുതിയ നായികയെ മലയാളി പ്രേക്ഷകര്‍ക്ക് മുമ്പില്‍ അവതരിപ്പിയ്ക്കുകയാണ്. എല്‍സമ്മ എന്ന ആണ്‍കുട്ടിയെന്ന പുതിയ ചിത്രത്തിലെ നായികയായി ആന്‍ എന്ന സുന്ദരിക്കുട്ടിയെയാണ് ലാല്‍ അവതരിപ്പിയ്ക്കുന്നത്.

ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ മുതല്‍ മലയാള സിനിമയ്ക്ക് ഒരുപാട് നവാഗത താരങ്ങളെ സംഭാവന ചെയ്ത സംവിധായകനാണ് ലാല്‍ജോസ്. ചന്ദ്രനുദിയ്ക്കുന്ന ദിക്കിലൂടെയായിരുന്നു കാവ്യ ആദ്യമായി നായികാവേഷം ചെയ്തത്.

മീശമാധവനിലൂടെ ജ്യോതിര്‍മയി, രസികന്‍ നായികയായി സംവൃത സുനില്‍, ടെസ്സ (പട്ടാളം), അച്ഛനുറങ്ങാത്ത വീടിലൂടെ മുക്ത, മുല്ല നായിക മീരാ നന്ദന്‍, ഏറ്റവുമവസാനം നീലത്താമരയിലൂടെ അര്‍ച്ചന കവി തുടങ്ങിയവരെല്ലാം ലാല്‍ജോസിന്റെ കണ്ടെത്തലുകളാണ്. ഇവരെല്ലാം പോലെ എല്‍സമ്മയായെത്തുന്ന ആനും പ്രേക്ഷകമനം കവരുമെന്നാണ് ലാല്‍ജോസിന്റെ പ്രതീക്ഷ.

പ്രശസ്ത നടന്‍ അഗസ്റ്റിന്റെ മകള്‍ കൂടിയായ ആനിന് ശക്തമായൊരു കഥാപാത്രത്തെയാണ് ലാല്‍ജോസും തിരക്കഥാകൃത്ത് സിന്ധുരാജും തയ്യാറാക്കിയിരിക്കുന്നത്.

ഇന്ദ്രജിത്തും കുഞ്ചാക്കോ ബോബനും നായകന്‍മാരാവുന്ന ചിത്രത്തില്‍ മണിയന്‍പിള്ള രാജു, നെടുമുടി വേണു, ജനാര്‍ദ്ദനന്‍, ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, വിജയരാഘവന്‍, കെപിഎസി ലളിത എന്നിങ്ങനെ വന്‍താര തന്നെ അഭിനയിക്കുന്നുണ്ട്. എം രഞ്ജിത്ത് നിര്‍മ്മിയ്ക്കുന്ന എല്‍സമ്മയെന്ന ആണ്‍കുട്ടിയുടെ സംഗീതം കൈകാര്യം ചെയ്യുന്നത് രാജാമണിയാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam