»   » പൃഥ്വിരാജിന് വക്കീല്‍ നോട്ടീസ്

പൃഥ്വിരാജിന് വക്കീല്‍ നോട്ടീസ്

Posted By:
Subscribe to Filmibeat Malayalam
Prtihviraj
നടന്‍ പൃഥ്വിരാജിന് വക്കീല്‍ നോട്ടീസ്. അപകീര്‍ത്തികരമായ പ്രസ്താവന പിന്‍വലിയ്ക്കണമെന്നാവശ്യപ്പെട്ട് പൃഥ്വി നായകനായ വര്‍ഗം സിനിമയുടെ നിര്‍മാതാവ് എച്ച് ഹസീബാണ് വക്കീല്‍ നോട്ടീസയച്ചത്.

ഈയിടെ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത പൃഥ്വിരാജ് അണ്ടര്‍ഫയര്‍ എന്ന പരിപാടിയില്‍ വര്‍ഗം സിനിമ നിര്‍മിച്ച സമയത്ത് സാമ്പത്തികമായി സഹായിച്ചുവെന്ന് പൃഥ്വി പറഞ്ഞിരുന്നു. എന്നാലിത് കളവാണെന്നാണ് ഹസീബ് പറയുന്നു. സിനിമ ഇറക്കുവാന്‍ മൂന്ന് ലക്ഷം രൂപയുടെ പേഴ്‌സണല്‍ ചെക്ക് ജെമിനി ലാബില്‍ നല്‍കിയെന്നത് പറഞ്ഞതും തെറ്റാണ്. സിനിമ നിര്‍മിച്ചത് ചെന്നൈയിലെ ആഡ് ലാബിലാണ്.

87 ലക്ഷം രൂപയ്ക്ക് സംവിധായകന്‍ പത്മകുമാറും പൃഥ്വിയും പറഞ്ഞതനുസരിച്ചാണ് ഷൂട്ടിങ് തുടങ്ങിയത്. എന്നാല്‍ ഒരു കോടി 30 ലക്ഷം രൂപയിലാണ് സിനിമ പൂര്‍ത്തിയായത്. ബജറ്റ് കുത്തനെ ഉയരാന്‍ പൃഥ്വിരാജിന്റെ ചെയ്തികള്‍ മൂലമാണെന്നും ഹസീബ് ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

വസ്തുതകള്‍ ഇതായിരിക്കെ അപകീര്‍ത്തികരമായ പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണം. അല്ലെങ്കില്‍ മാനനഷ്ടത്തിന് 25 ലക്ഷം രൂപ ആവശ്യപ്പെട്ടാണ് ചാനലിനും നടനും വക്കീല്‍ നോട്ടീസ് അയച്ചതെന്നും നിര്‍മാതാവ് പറഞ്ഞു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam