»   » പഴശ്ശിക്ക് പകരം ലൗഡ് സ്‍പീക്കര്‍ റംസാന്‍ റിലീസ്

പഴശ്ശിക്ക് പകരം ലൗഡ് സ്‍പീക്കര്‍ റംസാന്‍ റിലീസ്

Posted By:
Subscribe to Filmibeat Malayalam
Mammootty
മമ്മൂട്ടി ചിത്രങ്ങളുടെ റിലീസുകള്‍ വീണ്ടും മാറിമറിയുന്നു. മലയാള സിനിമയില്‍ പുതുചരിത്രം കുറിയ്‌ക്കാനെത്തുന്ന പഴശ്ശിരാജയുടെ റിലീസിങ്‌ ഷെഡ്യൂളാണ്‌ അവസാനമായി മാറിയിരിക്കുന്നത്‌. യുഎ സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ച പഴശ്ശിരാജയുടെ റിലീസ്‌ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിലേക്കാണ്‌ ഇപ്പോള്‍ മാറ്റിയിരിക്കുന്നത്‌.

ഗ്രാഫിക്‌സ്‌, ശബ്ദലേഖന ജോലികള്‍ പൂര്‍ത്തിയാകാത്തതാണ്‌ പഴശ്ശിരാജയുടെ വരവിന്‌ വിഘാതമായത്‌. 2009ലെ ഇന്ത്യന്‍ പനോരമയിലേക്ക്‌ തിരഞ്ഞെടുക്കപ്പെടുന്നതിനായി ആഗസ്‌റ്റ്‌ 31ന്‌ മുമ്പ്‌ സെന്‍സറിങ്‌ കഴിഞ്ഞിരിയ്‌ക്കണമെന്ന നിബന്ധനയാണ്‌ സെന്‍സറിങ്‌ പെട്ടെന്ന്‌ നടത്താന്‍ പഴശ്ശിയുടെ അണിയറപ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്‌.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

അതേ സമയം ഒക്ടോബര്‍ രണ്ടിന്‌ റിലീസ്‌ നിശ്ചയിച്ചിരുന്ന മമ്മൂട്ടി-ജയരാജ്‌ ടീമിന്റെ ലൗഡ്‌ സ്‌പീക്കര്‍ സെപ്‌റ്റംബര്‍ 18ലേക്ക്‌ മാറ്റാന്‍ തീരുമാനമായിട്ടുണ്ട്‌. സമീപകാലത്തായി സിനിമാ നിര്‍മാണ വിതരണ രംഗത്ത്‌ കൂടി സജീവമായ മമ്മൂട്ടി തന്നെയാണ്‌ ഈ ചടുലമായ നീക്കത്തിന്‌ മുന്‍കൈയെടുത്തിരിയ്‌ക്കുന്നത്‌. റിലീസ്‌ മാറ്റിമറിയ്‌ക്കുന്നതിലൂടെ പഴശ്ശിരാജ ചാര്‍ട്ട്‌ ചെയ്‌തിരുന്ന തിയറ്ററുകളില്‍ ലൗഡ്‌ സ്‌പീക്കര്‍ റിലീസ്‌ ചെയ്യും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam