700ന്റെ നിറവില്‍ മഗധീര

രാം ചരണ്‍ തേജയും കാജല്‍ അഗര്‍വാളും പ്രധാനവേഷങ്ങളിലെത്തിയ സിനിമ 2009 ജൂലൈ 31നാണ് തിയറ്ററുകളിലെത്തിയത്. തെലുങ്കില്‍ ഏറ്റവുമധികം ഓടിയ ചിത്രമെന്ന് ബഹുമതി 200 ദിവസം മുമ്പെ മഗധീര സ്വന്തമാക്കിയിരുന്നു. മഹേഷ് ബാബു നായകനായ പോക്കിരി 500ദിവസം ഓടിയതായിരുന്നു ആന്ധ്രയിലെ ഇതിനുമുമ്പത്തെ റെക്കാര്‍ഡ്.
എസ്എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രം തമിഴില്‍ മാവീരന്‍ എന്ന പേരിലും മലയാളത്തില്‍ ധീര എന്ന പേരിലും ഡബ് ചെയ്തിറക്കിയപ്പോഴും വിജയം കൊയ്തിരുന്നു.


Click it and Unblock the Notifications











