»   » മമ്മൂട്ടി-ജയരാജ് ടീമിന്റെ ദ ട്രെയിന്‍ മുംബൈയില്‍

മമ്മൂട്ടി-ജയരാജ് ടീമിന്റെ ദ ട്രെയിന്‍ മുംബൈയില്‍

Posted By:
Subscribe to Filmibeat Malayalam
Mammootty And Anjali Sabarwal,
ഡബിള്‍സിന്റെ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി മമ്മൂട്ടി ജയരാജ് ചിത്രത്തിലേക്ക്. ഒട്ടേറെ പ്രൊജക്ടുകള്‍ അണിയറിയല്‍ ഒരുങ്ങവെ തീര്‍ത്തും അപ്രതീക്ഷിതമായാണ് മമ്മൂട്ടി ജയരാജിനൊപ്പം മുംബൈ നഗരത്തിലെത്തിയിട്ടുള്ളത്.

2006ല്‍ മുംബൈയിലെ സബര്‍ബന്‍ തീവണ്ടികളിലുണ്ടായ ബോംബ് സ്‌ഫോടനങ്ങളെ കേന്ദ്രീകരിച്ച് ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ദ ട്രെയിന്‍ എന്നാണ് പേരിട്ടിരിയ്ക്കുന്നത്. ബോംബ് സ്‌ഫോടനങ്ങള്‍ എങ്ങനെ ഒരു മലയാളി കുടുംബത്തെ ബാധിച്ചുവെന്നതാണ് ദ ട്രെയിനിന്റെ പ്രമേയം. ചിത്രത്തില്‍ മഹരാഷ്ട്ര പൊലീസിന്റെ ആന്റി ടെററിസ്റ്റ് വിങിലെ ഓഫീസറുടെ വേഷമാണ് മമ്മൂട്ടി കൈകാര്യം ചെയ്യുന്നത്.

മുംബൈയിലെ തിരക്കേറിയ വിക്ടോറിയ ടെര്‍മിനല്‍സിലും നരിമാന്‍ പോയിന്റിലുമൊക്കെയായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദ ട്രെയിനിന്റെ ഷൂട്ടിങ് ആരംഭിച്ചിരിയ്ക്കുന്നത്. ജയരാജിന്റെ മൂന്നാമത്തെ മമ്മൂട്ടി ചിത്രമാണിത്. 1993ല്‍ റിലീസ് ചെയ്ത ജോണിവാക്കറും 2009ലെ ലൗഡ് സ്പീക്കറുമാണ് മമ്മൂട്ടി ഇതിന് മുമ്പ് നായകനായിട്ടുള്ളത്.

നേരത്തെ ട്രാക്ക് വിത്ത് റഹ്മാന്‍ എന്ന് പേരിട്ടിരുന്ന ചിത്രമാണ് ഇപ്പോള്‍ ദ ട്രെയിന്‍ എന്ന് മാറ്റിയിരിക്കുന്നത്. പേര് മാറ്റത്തിനൊപ്പം സിനിമയില്‍ അഭിനയിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന എആര്‍ റഹ്മാനും ഉണ്ടാവില്ലെന്ന് വ്യക്തമായിട്ടുണ്ട്.

ബോളിവുഡ് താരം അഞ്ജലി സബര്‍വാള്‍ നായികയാവുന്ന ചിത്രത്തില്‍ ജയസൂര്യ, ജഗതി, ബാലാജി, സബിത ജയരാജ് എന്നിവരും അഭിനയിക്കുന്നുണ്ട്.

English summary
Mammootty is playing an officer in the Anti-Terrorist Wing of Mahrashtra Police in Jayaraj's new film titled The Train

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam