»   » ത്രില്ലടിപ്പിയ്ക്കാന്‍ മംമ്തയുടെ പാട്ട്

ത്രില്ലടിപ്പിയ്ക്കാന്‍ മംമ്തയുടെ പാട്ട്

Posted By:
Subscribe to Filmibeat Malayalam

ബി ഉണ്ണികൃഷ്ണന്റെ പൃഥ്വിരാജ് ചിത്രമായ 'ദ ത്രില്ലറി'ന് വേണ്ടി മംമ്ത പാടന്നു. തമിഴ് മ്യൂസിക് ഡയറക്ടര്‍ ധരണ്‍ സംഗീതം പകരുന്ന വരികളാണ് മംമ്ത ആലപിയ്ക്കുന്നത്. അന്‍വറിന് ശേഷം മംമ്ത പാടുന്ന രണ്ടാമത്തെ ചിത്രമാണിത്.

കേരളത്തെ ഞെട്ടിച്ച പോള്‍ മുത്തൂറ്റ് കൊലക്കേസിനെ ആസ്പദമാക്കിയൊരുക്കുന്ന ത്രില്ലറില്‍ പൃഥ്വിരാജ് അസിസ്റ്റന്റ് കമ്മീഷണര്‍ നിരഞ്ജന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിയ്ക്കുന്നത്. ലാലു അലക്‌സ്, ജഗതി, സിദ്ദിഖ്, സായ്കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.

ചിത്രത്തിലെ നായികയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. അതേ സമയം താന്‍ പാടുന്ന ഗാനരംഗത്തില്‍ മാത്രമായി മംമ്ത പ്രത്യക്ഷപ്പെടുമെന്ന് സൂചനകളുണ്ട്. ദ ത്രില്ലറിന്റെ ടെലിവിഷന്‍ പ്രമോഷന് വേണ്ടി ഒരു ആല്‍ബമൊരുക്കാനും സംവിധായകന്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam