»   » താരയുദ്ധമല്ല, അണിയറ യുദ്ധം!

താരയുദ്ധമല്ല, അണിയറ യുദ്ധം!

Subscribe to Filmibeat Malayalam
M V/s M
മോളിവുഡിലെ സമാനതകളില്ലാത്ത പോരാട്ടത്തിന് വീണ്ടും അരങ്ങൊരുങ്ങുന്നു. ചട്ടമ്പിനാടുമായി മമ്മൂട്ടിയും ഇവിടം സ്വര്‍ഗ്ഗമാണ് എന്ന ചിത്രവുമായി മോഹന്‍ലാലുമെത്തുമ്പോള്‍ ക്രിസ്മസ് അടിച്ചുപൊളിയ്ക്കാന്‍ മലയാളിയ്ക്ക് മറ്റു വഴികളൊന്നും തേടേണ്ട!

യുവതാരങ്ങള്‍ ഒന്നിയ്ക്കുന്ന ഹാപ്പി ഹസ്ബന്‍ഡ്‌സ്, സിദ്ദിഖ്-ദിലീപ് ടീമിന്റെ ബോഡിഗാര്‍ഡ് എന്നിവയും ക്രിസ്മസിന് തിയറ്ററുകളിലെത്താന്‍ ശ്രമിയ്ക്കുന്നുണ്ട്. എന്നാല്‍ തിയറ്റര്‍ ക്ഷാമം നേരിടുകയാണെങ്കില്‍ ഈ ചിത്രങ്ങള്‍ ജനുവരിയിലേക്ക് നീളും. അതിനിടെ ഡിസംബര്‍ 18ന് തിയറ്ററുകളിലെത്തുന്ന ജയിംസ് കാമറോണിന്റെ ത്രീഡി വിസ്മയം അവതാറും വിജയ്‌യുടെ വേട്ടൈക്കാരനും മലയാള സിനിമയ്ക്ക് ഭീഷണിയാകുമെന്നും ആശങ്കളുണ്ട്.

ഇത്തവണത്തെ മമ്മൂട്ടി-ലാല്‍ പോരാട്ടത്തിന് ചൂടേറ്റുന്ന മറ്റു ചില സംഭവങ്ങളും അണിയറയിലുണ്ട്. മമ്മൂട്ടി നേതൃത്വം കൊടുക്കുന്ന നിര്‍മാണ വിതരണ കമ്പനിയായ പ്ലേഹൗസ് വിതരണത്തിനെത്തിയ്ക്കുന്ന മമ്മൂട്ടി ചിത്രമാണ് ചട്ടമ്പിനാട്. മറുവശത്ത് ലാലിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ ആന്റണി പെരുമ്പാവൂരിന്റെ ആശീര്‍വാദ് പ്രൊഡക്ഷന്‍സ് നിര്‍മ്മിയ്ക്കുന്ന ഇവിടം സ്വര്‍ഗ്ഗമാണ് വിതരണത്തിനെത്തിയ്ക്കുന്നത് മോഹന്‍ലാലിന്റെ സ്വന്തം മാക്‌സ് ലാബാണ്. താരങ്ങളുടെ മാത്രമല്ല, അവരുടെ വിതരണ കമ്പനികള്‍ തമ്മിലുള്ള മത്സരത്തിന് കൂടിയാണ് ഇത്തവണത്തെ ക്രിസ്മസിന് ബോക്‌സ് ഓഫീസ് സാക്ഷ്യം വിഹയിക്കുകയെന്ന് ചുരുക്കം.

ഇവിടം സ്വര്‍ഗ്ഗമാണ് ക്രിസ്മസ് ദിനത്തില്‍ ചാര്‍ട്ട് ചെയ്തിരിയ്ക്കുമ്പോള്‍ അതിനും ഒരു ദിവസം മുമ്പെ ചട്ടമ്പിത്തരങ്ങളുമായി മമ്മൂട്ടിയും കൂട്ടരും തിയറ്ററുകളിലെത്തിയിരിക്കും. കാര്യങ്ങള്‍ ഇവിടെയും തീരുന്നില്ല, രണ്ട് സിനിമയിലെ നായികയായെത്തുന്നത് ലക്ഷ്മി റായി ആണ്.

ഉദയനാണ് താരത്തിന് ശേഷം മോഹന്‍ലാല്‍-ശ്രീനിവാസന്‍-റോഷന്‍ ആന്‍ഡ്രൂസ് ടീം വീണ്ടുമൊന്നിയ്ക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ജെയിംസ് ആല്‍ബര്‍ട്ടാണ്. ഒരു ക്ലീന്‍ ഫാമിലി എന്റര്‍ടൈന്‍മെന്റിന് വേണ്ടിയുള്ള സംഭവങ്ങളൊക്കെ ചിത്രത്തില്‍ ഉണ്ടെന്നാണ് കേള്‍ക്കുന്നത്.

മായാവിയുടെ വന്‍വിജയത്തിന് ശേഷം ഷാഫിയും മമ്മൂട്ടിയും ഒന്നിയ്ക്കുന്ന ചട്ടമ്പിനാടിന്റെ തിരക്കഥയൊരുക്കുന്നത് ബെന്നി പി നായരമ്പലമാണ്. ചിത്രത്തില്‍ മമ്മൂട്ടിയുടെ തകര്‍പ്പന്‍ കന്നഡ ഡയലോഗുകളാണ് ചട്ടമ്പിനാടിന്റെ ഹൈലൈറ്റ്. ഒരു മാസ് കോമഡി മസാലയ്ക്കുള്ള ചേരുവകളുമായെത്തുന്ന ചട്ടമ്പിനാട്ടില്‍ ഹാസ്യതാരങ്ങളുടെ നീണ്ട നിര തന്നെ അണിനിരക്കുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam