»   » മീനയ്‌ക്ക്‌ ജൂലൈയില്‍ താലികെട്ട്‌

മീനയ്‌ക്ക്‌ ജൂലൈയില്‍ താലികെട്ട്‌

Posted By:
Subscribe to Filmibeat Malayalam
Meena
എന്താണ്‌ കല്യാണം കഴിയ്‌ക്കാത്തത്‌? ആരാധകരും മാധ്യമങ്ങളുമെല്ലാം ഏറെക്കാലമായി നടി മീനയോട്‌ ചോദിച്ചു കൊണ്ടിരുന്ന കാര്യമാണിത്‌. ചിലപ്പോഴൊന്നും മീന ഈ ചോദ്യം കേട്ടതായി നടിച്ചില്ല. ചിലപ്പോഴൊക്കെ സമയമാവുന്നതേയുള്ളു എന്ന്‌ പറഞ്ഞ്‌ ഒഴിഞ്ഞുമാറി.

ഇത്‌ ഇഷ്ടപ്പെടാഞ്ഞാണോ എന്തോ ഗോസിപ്പുകാര്‍ പലവട്ടം മീനയെ പല നടന്മാരെയും മറ്റു ചലച്ചിത്ര പ്രവര്‍ത്തകരെയും കൊണ്ട്‌ വിവാഹം കഴിപ്പിച്ചു. എന്നാല്‍ ഇതുകൊണ്ടൊന്നും മീന കുലുങ്ങിയില്ല. ഗോസിപ്പ്‌ കോളങ്ങളില്‍ മീനയെ അവസാനമായി കല്യാണം കഴിച്ചത്‌ പ്രഭുദേവയായിരുന്നു.

കുറേനാള്‍ കഴിഞ്ഞപ്പോള്‍ ഏതൊരു ഗോസിപ്പും പോലെ അതും ആളുകള്‍ മറന്നു. എന്തായാലും ഇപ്പോള്‍ ഇതാ മീന ശരിയ്‌ക്കും വിവാഹിതയാകുന്നു. വിവാഹത്തിയതിയും വിവാഹസ്ഥലവും വരെ നിശ്ചയിച്ചുകഴിഞ്ഞു. ജൂലൈ 12ന്‌ തിരുപ്പതി ക്ഷേത്രത്തില്‍വച്ച്‌ സോഫ്‌റ്റ്‌ വേര്‍ എന്‍ജിനീയറായ വിദ്യാസാഗര്‍ മീനയ്‌ക്ക്‌ താലികെട്ടും.

കഴിഞ്ഞ ദിവസം സെയ്‌ദാപേട്ടിലെ വീട്ടില്‍ വച്ചായിരുന്നു വിവാഹനിശ്ചയം. മലയാളികള്‍ മീനയെ ആദ്യം കണ്ടത്‌ സാന്ത്വനം എന്ന ചിത്രത്തിലാണ്‌. അന്നത്തെ ആ കൊച്ചു സുന്ദരി വളര്‍ന്ന്‌ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടുകാലം തെന്നിന്ത്യന്‍ സിനിമാ ലോകത്ത്‌ നിറഞ്ഞുനിന്നു.

മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഒട്ടേറെ നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ദക്ഷണിണേന്ത്യയിലെ എല്ലാ സൂപ്പര്‍ സ്റ്റാറുകളുടെയും നായികയാവാനുള്ള ഭാഗ്യവും മീനയ്‌ക്കുണ്ടായി. അടുത്ത കാലത്തായി മലയാളത്തില്‍ ഒട്ടേറെ നല്ല വേഷങ്ങള്‍ ഈ നടി കൈകാര്യം ചെയ്‌തു.

പക്വതയാര്‍ന്ന അഭിനയവും തികഞ്ഞ പ്രൊഫഷണലിസവുമാണ്‌ മീനയെ ഈ ഫീല്‍ഡില്‍ മങ്ങാതെ നിര്‍ത്തിയത്‌. വിവാഹം തീരുമാനിച്ചെങ്കിലും ഒട്ടേറെ ചിത്രങ്ങള്‍ ഇനിയും മീനയ്‌ക്ക്‌ ചെയ്‌തു തീര്‍ക്കാനുണ്ട്‌.

മനോജ്‌ കെ ജയനൊപ്പം അഭിനയിച്ച പട്ടുനൂല്‍ ഊഞ്ഞാലാണ്‌ മലയാളത്തില്‍ റിലീസാകാനിരിക്കുന്ന ചിത്രം. വരനെക്കുറിച്ച്‌ മീര കൂടുതല്‍കാര്യങ്ങൊന്നും പുറത്തിവിട്ടിട്ടില്ല. വിവാഹശേഷം അഭിനയം തുടരുമോയെന്നകാര്യത്തിലും വ്യക്തതയില്ല.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam