»   » ഗ്ലാമറിനില്ല: പതിവ്‌ പല്ലവിയുമായി മീരാ നന്ദനും

ഗ്ലാമറിനില്ല: പതിവ്‌ പല്ലവിയുമായി മീരാ നന്ദനും

Subscribe to Filmibeat Malayalam
Meera Nandan
മുല്ലയിലൂടെ വെള്ളിത്തിരയില്‍ പരിമളം പടര്‍ത്തിയ മീരാ നന്ദന്‍ തെന്നിന്ത്യയുടെ താരമാവാനുള്ള തയാറെടുപ്പിലാണ്‌.

ലാല്‍ ജോസ്‌ ചിത്രമായ മുല്ലയിലെ മീരയുടെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഒരു പക്ഷേ മലയാളത്തേക്കാള്‍ കൂടുതല്‍ മീരയെ മനസ്സിലാക്കിയത്‌ തമിഴും തെലുങ്കുമാണ്. ഈ രണ്ടു ഭാഷകളില്‍ നിന്നും ഒട്ടേറെ അവസരങ്ങളാണ്‌ താരത്തെ തേടിയെത്തുന്നത്‌.

തമിഴില്‍ മീര പ്രധാന വേഷത്തിലെത്തുന്ന രണ്ട്‌ ചിത്രങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. തെലുങ്കില്‍ മീര നായികയാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ തുടരുകയാണ്‌. കല്ലൂരി ഫെയിം അഖിലിന്റെ നായികയായി വാല്‌മീകിയും ഒരു കാലത്ത്‌ കോളിവുഡ്‌ അടക്കി വാണിരുന്ന കെടി കുഞ്ഞുമോന്‍ നിര്‍മിയ്‌ക്കുന്ന കാതലുക്ക്‌ മരണമില്ലൈയുമാണ്‌ മീരയുടെ തമിഴ്‌ ചിത്രങ്ങള്‍.

തെലുങ്കില്‍ ശ്രീകാന്ത്‌ നായകനാകുന്ന ചിത്രത്തിലാണ്‌ മീര അഭിനയിക്കുന്നത്‌. ജയസൂര്യ നായകനാകുന്ന കറന്‍സിയും പൃഥ്വിരാജിന്റെ പുതിയമുഖവുമാണ്‌ മീരയുടെ പുതിയ മലയാള സിനിമകള്‍.

എന്നാല്‍ തെന്നിന്ത്യയുടെ താരറാണിപ്പട്ടം നേടാന്‍ അല്‌പസ്വല്‌പം ഗ്ലാമര്‍ കാണിയ്‌ക്കണമെന്നാണ്‌ നാട്ടുനടപ്പ്‌. എന്നാലിത്തരം യാതൊരു വീട്ടുവീഴ്‌ചയ്‌ക്കും ഇല്ലെന്ന നിലപാടിലാണ്‌ മീര. മുമ്പ്‌ മലയാളത്തെ കൈവിട്ട്‌ അതിര്‍ത്തി കടന്ന ഇപ്പോള്‍ എന്ത്‌ സാഹസത്തിനും തയാറായി നടക്കുന്ന താരസുന്ദരിമാരും ഇതേ വാക്കുകള്‍ തന്നെയാണ്‌ പറഞ്ഞിരുന്നത്‌. മീരയെങ്കിലും പറഞ്ഞ വാക്ക്‌ മാറ്റില്ലെന്ന്‌ നമുക്ക്‌ കരുതാം.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam