»   » മോഹന്‍ലാലിന് ഗുരുവായൂരില്‍ തുലാഭാരം

മോഹന്‍ലാലിന് ഗുരുവായൂരില്‍ തുലാഭാരം

Posted By:
Subscribe to Filmibeat Malayalam
Mohanlal
നടന്‍ മോഹന്‍ലാലിന് ഗുരുവായൂരപ്പ സന്നിധിയില്‍ വെണ്ണ കൊണ്ട് തുലാഭാരം, ബുധനാഴ്ച പുലര്‍ച്ചെ നാലേ മുക്കാലോടെ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ലാല്‍ ഉഷപൂജയ്ക്ക് മുമ്പാണ് തുലാഭാരം നടത്തിയത്.

92 കിലോ വെണ്ണയ്ക്കായി 13,805 രൂപയും കദളിപ്പഴത്തിനായി 1385 രൂപയും മോഹന്‍ലാല്‍ ദേവസ്വത്തിലടച്ചു. ആരാധകപ്രവാഹമുണ്ടാവുമെന്ന് അധികമാരെയും അറിയിക്കാതെയാണ് ലാല്‍ ഗുരുവായൂര്‍ ദര്‍ശനത്തിനെത്തിയത്.

ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ ശിക്കാര്‍ ഈ വെള്ളിയാഴ്ച തിയറ്ററുകളിലെത്തുകയാണ്. അടുത്ത കാലത്ത് ഒട്ടേറെ പരാജയങ്ങള്‍ നേരിടേണ്ടി വന്ന ലാലിനെ സംബന്ധിച്ചിടത്തോളം ശിക്കാറിന്റെ വിജയം ഏറെ നിര്‍ണായകമാണ്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam