»   » മാലിന്യമുക്ത കേരളത്തിനായി മോഹന്‍ലാല്‍

മാലിന്യമുക്ത കേരളത്തിനായി മോഹന്‍ലാല്‍

Posted By: Staff
Subscribe to Filmibeat Malayalam
Mohanlal
കേരളത്തില്‍ നടക്കുന്ന മാലിന്യമുക്ത പരിപാടികളെ നാടിനുവേണ്ടിയുള്ള പുണ്യകര്‍മമായി കരുതണമെന്ന് നടന്‍ മോഹന്‍ലാല്‍. ഒരു ദിവസം കൊണ്ട് പദ്ധതി വിജയിപ്പിക്കാനാകില്ല. മറിച്ച് ഓരോരുത്തരും അവരവരുടെ കര്‍മമായി മാലിന്യ നിര്‍മാര്‍ജനത്തെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രമുഖ സ്വര്‍ണവ്യാപാരികളായ മലബാര്‍ ഗോള്‍ഡിന്റെ നേതൃത്വത്തില്‍ ആരംഭിച്ച മാലിന്യമുക്ത കേരളം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചുകൊണ്ട് കോഴിക്കോട്ട് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.

മലബാര്‍ ഗോള്‍ഡിന്റെ മാലിന്യമുക്ത കേരളം എന്ന ആശയത്തോടെയുള്ള പരസ്യത്തില്‍ മോഹന്‍ലാലിന്റെ സാന്നിധ്യമുണ്ട്. മാത്രവുമല്ല ജ്വല്ലറിയുടെ ബ്രാന്റ് അംബാസിഡര്‍ കൂടിയാണ് താരം.

കേരളത്തെ 100 ശതമാനം മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ മലബാര്‍ ഗോള്‍ഡ് ആരംഭിച്ച മാലിന്യമുക്ത പരിപാടിയുടെ രണ്ടാം ഘട്ടം സ്‌കൂള്‍- കോളജുകള്‍ കേന്ദ്രീകരിച്ചാണ് തുടങ്ങുന്നതെന്ന് മലബാര്‍ ഗോള്‍ഡ് ചെയര്‍മാന്‍ എം.പി.അഹമ്മദ്് പറഞ്ഞു.

ഒന്നാം ഘട്ടത്തില്‍ ലഭിച്ച വന്‍ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനം ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam