»   » മോഹന്‍ലാല്‍ കൊട്ടക മുതലാളിയാവുന്നു

മോഹന്‍ലാല്‍ കൊട്ടക മുതലാളിയാവുന്നു

Posted By:
Subscribe to Filmibeat Malayalam
Mohanlal
മലയാള ചലച്ചിത്ര രംഗം നേരിടുന്ന പ്രതിസന്ധികളുടെ നേര്‍ സാക്ഷ്യമാണ് തിയറ്ററുകളുടെ അടച്ചുപൂട്ടല്‍. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സംസ്ഥാനമൊട്ടുക്കും നൂറുകണക്കിന് തിയറ്ററുകളാണ് അടച്ചുപൂട്ടിയത്. മാറിയ സാഹചര്യങ്ങളില്‍ പിടിച്ചുനില്‍ക്കാനാവാതെ തിയറ്ററുകള്‍ കല്യാണ മണ്ഡപങ്ങളും ഗോഡൗണുകളുമൊക്കെയായി രൂപം മാറി.

എന്തായാലും ചലച്ചിത്ര വ്യവസായത്തിന്റെ അവിഭാജ്യഘടകമായ ഈ മേഖല നേരിടുന്ന പ്രശ്‌ന്ങ്ങള്‍ അവതരിപ്പിയ്ക്കുന്ന ഒരു ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുകയാണ് മോഹന്‍ലാല്‍.ഷാജൂണ്‍ കര്യാല്‍ സംവിധാനം ചെയ്യുന്ന ടാക്കീസ് എന്ന ചിത്രത്തില്‍ സി ക്ലാസ് തിയറ്റര്‍ ഉടമയുടെ വേഷമാണ് ലാല്‍ അണിയുന്നത്.

എസ് സുരേഷ് ബാബു തിരക്കഥയൊരുക്കുന്ന ചിത്രം നര്‍മ്മത്തിന്റെ അകന്പടിയോടെ തിയറ്ററുടമകള്‍ നേരിടുന്ന പ്രതിസന്ധികളാണ് പ്രമേയമാക്കുന്നത്. ലാലിന്റെ ഈ വര്‍ഷത്തെ പ്രധാന പ്രൊജക്ടുകളിലൊന്നായിരിക്കും ടാക്കീസ്.

ലാലും ഷാജൂണ്‍ കര്യാലും ഇതിന് മുമ്പ് വടക്കുംനാഥന്‍ എന്ന ചിത്രത്തിന് വേണ്ടി ഒന്നിച്ചിരുന്നു. ടാക്കീസിന്റെ തിരക്കഥാകൃത്തായ എസ് സുരേഷ് ബാബു തന്നെയാണ് പത്മകുമാര്‍-ലാല്‍ ചിത്രമായ ശിക്കാറിന് വേണ്ടിയും തൂലിക ചലിപ്പിയ്ക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam