»   » മോസ് ആന്‍ഡ് ക്യാറ്റ്സ് വിഷു ദിനത്തില്‍

മോസ് ആന്‍ഡ് ക്യാറ്റ്സ് വിഷു ദിനത്തില്‍

Subscribe to Filmibeat Malayalam
Dileep
പ്രേക്ഷകര്‍ക്കുള്ള വിഷുക്കണിയായി പുതിയ ഫാസില്‍ ചിത്രം മോസ്‌ ആന്‍ഡ് ക്യാറ്റ്‌സ്‌ ഏപില്‍ 14ന്‌ വിഷു ദിനത്തില്‍ പ്രദര്‍ശനത്തിനെത്തും. ദിലീപും പുതുമുഖം അശ്വതിയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന മോസ്‌ ആന്‍ഡ്‌ ക്യാറ്റ്‌സിന്റെ ചിത്രീകരണം കഴിഞ്ഞയാഴ്‌ചയാണ്‌ ഫാസില്‍ പൂര്‍ത്തിയാക്കിയത്‌. മൂന്നാറില്‍ ചിത്രീകരിച്ച ഒരു ഗാനരംഗത്തോടെയായിരുന്നു മോസ്‌ ആന്‍ഡ്‌ ക്യാറ്റ്‌സിന്‌ പായ്‌ക്കപ്പ്‌ പറഞ്ഞത്‌.

തന്റെ സിനിമകളില്‍ ഗാനരംഗങ്ങള്‍ക്ക്‌ ഏറെ പ്രധാന്യം നല്‌കുന്ന ഫാസില്‍ അതേ ശൈലി തന്നെയാണ്‌ പുതിയ ചിത്രത്തിലും സ്വീകരിച്ചിരിയ്‌ക്കുന്നത്‌. പാച്ചിക്കായുടെ പ്രിയപ്പെട്ട സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ ഈണം പകര്‍ന്ന നാല്‌ ഗാനങ്ങളാണ്‌ മോസ്‌ ആന്‍ഡ്‌ ക്യാറ്റ്‌സിലുള്ളത്‌.

ആദ്യ ചിത്രമായ മഞ്ഞില്‍ വിരഞ്ഞ പൂക്കള്‍ മുതല്‍ ഗാനരംഗങ്ങള്‍ ചിത്രീകരിയ്‌ക്കുന്നതില്‍ ഏറെ ശ്രദ്ധ കാണിയ്‌ക്കുന്ന സംവിധായകനാണ്‌ ഫാസില്‍. പലപ്പോഴും കഥയുടെ മുന്നോട്ടുള്ള ഗതിയില്‍ ഗാനരംഗങ്ങള്‍ക്ക്‌ നിര്‍ണായക സ്ഥാനം നല്‌കാനും സംവിധായകന്‍ ശ്രമിയ്‌ക്കാറുണ്ട്‌.
ഗാനരംഗങ്ങളില്‍ പ്രേക്ഷകരെ തിയറ്ററിനുള്ളില്‍ പിടിച്ചിരുത്താനുള്ള ചെപ്പടി വിദ്യയാണ് ഇതിലൂടെ നടത്തുന്നത്‌.

മോസ്‌ ആന്‍ഡ്‌ ക്യാറ്റ്‌സ്‌ തീര്‍ത്തുമൊരു കുടുംബ ചിത്രമാണെന്ന്‌ ഫാസില്‍ പറയുന്നു. ഒമ്പതു വയസ്സുകാരി നിവേദിതയും ദിലീപും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളാണ്‌ ചിത്രത്തിന്റെ ഹൈലൈറ്റ്‌. ഇവര്‍ക്ക്‌ പുറമെ ഹരിശ്രീ അശോകന്‍, അനൂപ്‌ ചന്ദ്രന്‍, സുധീഷ്‌, ജാഫര്‍ ഇടുക്കി തുടങ്ങിയവരും മോസ്‌ ആന്‍ഡ്‌ ക്യാറ്റ്‌സിലുണ്ട്‌.

ചിത്രത്തിന്റെ ലാബ്‌ ജോലികള്‍ അവസാനഘട്ടത്തിലാണെന്ന്‌ നിര്‍മാതാക്കളായ ജോണി സാഗരികപറയുന്നു. ഏപ്രില്‍ 14ന്‌ 80ഓളം കേന്ദ്രങ്ങളില്‍ മോസ്‌ ആന്‍ഡ്‌ ക്യാറ്റ്‌സ്‌ പ്രദര്‍ശനത്തിനെത്തുന്നതോടെ സിനിമാ വിപണിയിലെ വിഷു-ഈസ്‌റ്റര്‍ പോരാട്ടത്തിന്‌ ചൂടേറുമെന്ന കാര്യത്തില്‍ സംശയമില്ല.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam