»   » നയന്‍സ്‌ വീണ്ടും ബിക്കിനിയില്‍

നയന്‍സ്‌ വീണ്ടും ബിക്കിനിയില്‍

Subscribe to Filmibeat Malayalam
Nayantara
കേട്ടത്‌ ശരി തന്നെ.... ബില്ലയിലെ ബിക്കിനി പ്രകടനത്തിലൂടെ ആരാധകരെ കയ്യിലെടുത്ത നയന്‍സ്‌ ഒരിയ്‌ക്കല്‍ കൂടി ബിക്കിനിയണിയാന്‍ ഒരുങ്ങുന്നു.

ജൂനിയര്‍ എന്‍ടിആര്‍ നായകനാകുന്ന തെലുങ്ക്‌ ചിത്രത്തിലാണ്‌ നയന്‍സ്‌ ഒരിയ്‌ക്കല്‍ കൂടി തന്റെ മാസ്‌മരിക പ്രകടനം ആവര്‍ത്തിയ്‌ക്കാനൊരുങ്ങുന്നത്‌.

ടോളിവുഡിലെ താരറാണിയായ ഇല്യാനയെയാണ്‌ ഈ ചിത്രത്തിലേക്ക്‌ ആദ്യം നിശ്ചയിച്ചിരുന്നത്‌. എന്നാല്‍ മറ്റു ചിത്രങ്ങളുടെ ഷൂട്ടിംഗ്‌ തിരക്കില്‍പ്പെട്ടു പോയ ഇല്യാനയുടെ ഡേറ്റ്‌ ലഭിക്കാതെ വന്നതോടെ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ നയന്‍സിനെ സമീപിയ്‌ക്കുകയായിരുന്നു.

ടോളിവുഡിലെ യുവനടന്‍മാരില്‍ ശ്രദ്ധേയനായ ജൂനിയര്‍ എന്‍ടിആറിനെ നായകനാക്കി സംവിധായകന്‍ വി.വി നായക്‌ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ ആരംഭിച്ചിട്ടുണ്ട്‌.

2007ല്‍ പുറത്തിറങ്ങിയ 'ബില്ല'യിലെ നയന്‍സിന്റെ ബിക്കിനി പ്രകടനം തെന്നിന്ത്യയിലാകെ തരംഗം സൃഷ്ടിച്ചിരുന്നു. ബില്ലയില്‍ അഭിനയിക്കുന്നതിന്‌ ഒരു കോടി പ്രതിഫലം പറ്റിയ നയന്‍സ്‌ തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന നടിമാരിലൊരാളായി മാറാനും ഇതിലൂടെ കഴിഞ്ഞു.

ഗ്ലാമര്‍ വേഷങ്ങള്‍ സ്വീകരിയ്‌ക്കുന്നതിനെപ്പറ്റി ഈയിടെ നയന്‍സ്‌ തന്റെ നയം വ്യക്തമാക്കിയിരുന്നു.

ഒരു മുന്‍നിര താരമാകുന്നതില്‍ ഗ്ലാമര്‍ റോളുകള്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ടെന്ന്‌ സമ്മതിച്ച നയന്‍സ്‌ ഇത്തരം വേഷങ്ങളിലേക്ക്‌ ക്ഷണം വരുമ്പോള്‍ തന്റെ മാനേജരുമായി മാത്രമേ ചര്‍ച്ച നടത്താറുള്ളൂവെന്ന്‌ വ്യക്തമാക്കി. എന്നാല്‍ ആ വേഷം സ്വീകരിയ്‌ക്കണമോയെന്ന കാര്യത്തില്‍ അവസാന തീരുമാനം തന്റേത്‌ മാത്രമാണെന്നും നയന്‍സ്‌ പറയുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam