»   » ആദാമിന്റെ മകനു വേണ്ടി ദുബയ് മലയാളികള്‍

ആദാമിന്റെ മകനു വേണ്ടി ദുബയ് മലയാളികള്‍

Posted By:
Subscribe to Filmibeat Malayalam
Adaminte-makan
ദുബയ്: ദേശീയ അവാര്‍ഡ് നേടിയ മലയാള സിനിമ 'ആദാമിന്റെ മകന്‍ അബുവിന്' ഓസ്‌കാര്‍ നോമിനേഷന്‍ ലഭിക്കാന്‍ ദുബയ് മലയാളികള്‍ ഒന്നിക്കുന്നു. വിദേശ വിഭാഗത്തിലെ നോമിനേഷനുള്ള ചിത്രങ്ങളുള്ള കൂട്ടത്തിലാണ് ആദാമിന്റെ മകന്‍ ഇപ്പോള്‍ ഇടംപിടിച്ചിട്ടുള്ളത്.

ആഗോളപ്രചാരണ പരിപാടികള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ദുബൈയിലെ ഇറാനി ക്ലബ്ബില്‍ ഒത്തുചേരാനും സിനിമ കാണാനും അതിനു പിറകില്‍ പ്രവര്‍ത്തിച്ചവരുമായി സംവദിക്കാനുമുള്ള വേദിയൊരുക്കുന്നുണ്ട്. സിനിമയിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച സലിം കുമാറിന്റെ ദുബൈയിലുള്ള സുഹൃത്തുക്കളും എസ്എന്‍എംസി അലുംനി ഗ്ലോബല്‍ അസോസിയേഷനുമാണ് ഈ നീക്കത്തിനു പിന്നില്‍.

നോമിനേഷന്‍ ലഭിക്കണമെങ്കില്‍ മികച്ച ക്യാംപയിന്‍ തന്നെ ആവശ്യമുണ്ട്. ഏകദേശം 60 ലക്ഷത്തോളം രൂപ ഇതിനായി ചെലവഴിച്ചുകഴിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു മികച്ച പിന്തുണ ലഭിക്കുന്നുണ്ട്.

നാല് ദേശീയ അവാര്‍ഡുകള്‍ നല്‍കിയ കേന്ദ്രസര്‍ക്കാര്‍ തന്നെയാണ് സിനിമയ്ക്ക് ഏറ്റവും മികച്ച പിന്തുണ നല്‍കിയത്. ദുബയ് കേന്ദ്രീകരിച്ച് എസ്എന്‍എംസി അലുംനി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സഹായകമാവുമെന്ന കാര്യത്തില്‍ സലിം കുമാറിന് സംശയമില്ല.

English summary
A Dubai-based Indian college alumni will start a global campaign to support lobbying and marketing for the Oscar nomination of an award-winning Indian movie, 'Aadaminte Makan Abu' , says emirate247

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam