»   » താരങ്ങളുടെ പ്രതിഫലം കുറയ്ക്കാമെന്ന് അമ്മ

താരങ്ങളുടെ പ്രതിഫലം കുറയ്ക്കാമെന്ന് അമ്മ

Posted By:
Subscribe to Filmibeat Malayalam
Innocent and Babu
കൊച്ചി: സിനിമാ താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നത് പരിഗണിക്കാമെന്ന് താരസംഘടനയായ അമ്മയുടെ ഭാരവാഹികള്‍ അറിയിച്ചു. കൊച്ചിയില്‍ നിര്‍മ്മാതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് അമ്മ ഭാരവാഹികള്‍ ഇക്കാര്യം അറിയിച്ചത്.

സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പടെയുള്ളവരുമായി പ്രതിഫലം കുറയ്ക്കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യുമെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് അറിയിച്ചു.

മൂന്ന് ലക്ഷത്തിനും മേല്‍ പ്രതിഫലം വാങ്ങുന്നവര്‍ 25 ശതമാനം പ്രതിഫലം കുറയ്ക്കുമെന്ന് ധാരണയായതായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. താരങ്ങള്‍ രാവിലെ ഏഴ് മണിക്ക് തന്നെ ഷൂട്ടിങ് സെറ്റുകളിലെത്തണമെന്ന നിര്‍ദേശവും അംഗീകരിച്ചു.

മുന്‍തിര താരങ്ങള്‍ റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുന്നത് നിയന്ത്രിക്കാമെന്നും അമ്മയുടെ ഭാരവാഹികള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

ഷൂട്ടിങിന് 45 ദിവസം മുമ്പുതന്നെ താരങ്ങളുടെ പ്രതിഫലം, ചിത്രത്തിന്റെ പ്രതീക്ഷിത ചെലവ് എന്നിവ സംബന്ധിച്ച് പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി നിര്‍മ്മാതാക്കള്‍ക്ക് നല്‍കണമെന്നും ചര്‍ച്ചയില്‍ ധാരണയായി.

ഇന്നസെന്റിന് പുറമേ, ജയസൂര്യ, വിജയരാഘവന്‍, കുഞ്ചാക്കോ ബോബന്‍, ഇടവേള ബാബു, ജഗദീഷ് തുടങ്ങിയവരാണ് അമ്മയെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam