»   » പ്രിയാമണിയെ പുറംതള്ളി റോമ ലാലിനൊപ്പം

പ്രിയാമണിയെ പുറംതള്ളി റോമ ലാലിനൊപ്പം

Posted By:
Subscribe to Filmibeat Malayalam
Priyamani-Mohanlal-Roma
ബി ഉണ്ണികൃഷ്ണന്റെ മോഹന്‍ലാല്‍ ചിത്രമായ ഗ്രാന്റ് മാസ്റ്ററിലെ നായികയെ ചൊല്ലിയുള്ള ഗോസിപ്പുകള്‍ക്ക് വിരാമമായി. ചിത്രത്തിലെ നായിക അന്യഭാഷാ നടിയാണെന്നായിരുന്നു ആദ്യം പ്രചരിച്ച വാര്‍ത്ത.

ഗ്രാന്റ് മാസ്റ്ററില്‍ രണ്ടില്‍ക്കൂടുതല്‍ നായികമാരുണ്ടെന്നും ഇതിലൊരാള്‍ തമിഴ്‌നടി ആന്‍ഡ്രിയയാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പിന്നീട് ചിത്രത്തിലേയ്ക്ക് പ്രിയാമണിയെ ക്ഷണിച്ചു കഴിഞ്ഞുവെന്നും പ്രിയാമണി-മോഹന്‍ലാല്‍ ഒന്നിയ്ക്കുന്ന ആദ്യ ചിത്രമാവും ഗ്രാന്റ് മാസ്റ്ററെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.

എന്നാല്‍ നായികയെ ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ട്‌ യുവനടി റോമയാവും ഗ്രാന്‍ഡ് മാസ്റ്ററില്‍ ലാലിന്റെ നായികയായി എത്തുകയെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.മോഹന്‍ലാലിനൊപ്പം റോമയെത്തുന്നത് ഇത് രണ്ടാം തവണയാണ്.

വിനോദയാത്രയില്‍ മുകേഷിന്റെ ഭാര്യയായി അഭിനയിച്ച നടി സീതയാവും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സ്വന്തം ജോലിയില്‍ താത്പര്യമില്ലാത്ത ഒരു പൊലീസ് ഓഫീസറായാണ് ലാല്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്.

യുടിവി പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനായി ലാല്‍ 1.3 കോടി രൂപ കൈപ്പറ്റിയെന്നും വാര്‍ത്തകളുണ്ടായിരുന്നു.

English summary
Though it was initially hyped that production giant UTV's first Mollywood venture Grandmaster would feature Bollywood actresses, the latest update on the casting proves otherwise.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam