»   » ജയസൂര്യ സെപ്റ്റംബറില്‍ കുഞ്ഞളിയനാവും

ജയസൂര്യ സെപ്റ്റംബറില്‍ കുഞ്ഞളിയനാവും

Posted By:
Subscribe to Filmibeat Malayalam
Kunjaliyan
അതേ ജയസൂര്യ കുഞ്ഞളിയനാവാന്‍ ഒരുങ്ങുകയാണ്. ജീവിതത്തിലല്ല, സിനിമയില്‍! ഫോര്‍ ഫ്രണ്ട്‌സിന് ശേഷം സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞളിയനിലാണ് ജയസൂര്യ നായകനായെത്തുന്നത്. പേരു പോലെ തന്നെ ഒരു കുഞ്ഞളിയന്‍ വേഷമാണ് ജയസൂര്യയ്ക്ക് ചിത്രത്തിലുള്ളത്. മൂന്ന് സഹോദരിമാര്‍ക്ക് ഒരേയൊരു അനുജന്‍. മൂന്ന് പേരുടെയും കല്യാണം കഴിഞ്ഞതോടെ ഭര്‍ത്താക്കന്‍മാരുടെ കുഞ്ഞളിയനായി അവന്‍ മാറി.

ഒരു പണിയുമില്ലാതെ തലതിരിഞ്ഞുനടക്കുന്ന കുഞ്ഞളിയന്‍ ചേച്ചിമാരുടെ ഭര്‍ത്താക്കന്മാര്‍ക്ക് തലവേദനയാവുകയാണ്. ഇങ്ങനെ ഒട്ടേറെ രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സജിയുടെ ഇഷ്ട തിരക്കഥാകൃത്തായ കൃഷ്ണ പൂജപ്പുര തന്നെയാണ്.

ഇത് നാലാംതവണയാണ് സജി-ജയസൂര്യ-പൂജപ്പുര ടീം ഒന്നിയ്ക്കുന്നത്. ഇവരൊന്നിച്ച ഇവര്‍ വിവാഹിതരായാല്‍, ഹാപ്പി ഹസ്ബന്‍ഡ്‌സും സൂപ്പര്‍ഹിറ്റുകളായപ്പോള്‍ ഫോര്‍ ഫ്രണ്ട്‌സ് വമ്പന്‍ പരാജയമായി.

ജൂലൈയില്‍ ചിത്രീകരണം തുടങ്ങാനിരുന്ന സിനിമയുടെ ഷൂട്ടിങ് ജയസൂര്യയ്ക്ക് മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് സെപ്റ്റംബറിലേക്ക് മാറ്റിയിരിക്കുകയാണ്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് കുഞ്ഞളിയന്‍ നിര്‍മിയ്ക്കുന്നത്.

English summary
Saji Surendran would soon start the shoot of his new film 'Kunjaliyan'.The film would be scripted by Krishna Poojappura who had earlier scripted films like 'Ivar Vivahitharayal' and 'Happy Husbands'.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam