»   » ഹോട്ടല്‍ മുറിയില്‍ സലീമിന്റെ മീന്‍പാചകം!!

ഹോട്ടല്‍ മുറിയില്‍ സലീമിന്റെ മീന്‍പാചകം!!

Subscribe to Filmibeat Malayalam
Salim Kumar
ഹാസ്യതാരം സലീം കുമാറിന്റെ മീന്‍ വിഭങ്ങളോടുള്ള പ്രിയം സിനിമാരംഗത്ത്‌ പ്രശസ്‌തമാണ്‌. സലീമിനൊപ്പം നല്ല ഫിഷ്‌ കറിയോ ഫിഷ്‌ ഫ്രൈ കൂടെയുണ്ടെങ്കില്‍ ഒരു കാര്യമുറപ്പിയ്‌ക്കാം-താരം നല്ല മൂഡിലാണ്‌.

എന്നാല്‍ ഷൂട്ടിംഗ്‌ സെറ്റുകളില്‍ വിളമ്പുന്ന മീന്‍ വിഭവങ്ങളോട്‌ താരത്തിന്‌ അത്ര പ്രതിപത്തിയില്ല. ഈയൊരു കുഴപ്പം പരിഹരിയ്‌ക്കാന്‍ യാത്രകളില്‍ ഒരു റെഡിമെയ്‌ഡ്‌ മീന്‍കറി കിറ്റ്‌ സലീം എപ്പോഴും കൂടെ കരുതാറുണ്ടത്രേ.മീന്‍ ഫ്രൈ എങ്ങാനും കഴിയ്‌ക്കണമെന്ന്‌ തോന്നിയാല്‍ ഷൂട്ടിംഗ്‌ കഴിഞ്ഞ്‌ നല്ല മീനും വാങ്ങി താമസിയ്‌ക്കുന്ന ഹോട്ടല്‍ മുറിയിലെത്തി പാചകം നടത്തുകയാണത്രേ താരത്തിന്റെ പരിപാടി.

എന്നാല്‍ ഈയിടെ താരത്തിന്‌ ഒരക്കിടി പറ്റി. ഹോട്ടല്‍ മുറിയ്‌ക്കുള്ളില്‍ പാചകം മുറയ്‌ക്ക്‌ നടക്കുന്നതിനിടെ പരിപാടി ജീവനക്കാര്‍ കൈയ്യോടെ പിടിച്ചതോടെയാണ്‌ പ്രശ്‌നമായത്‌.

ഈരാറ്റുപേട്ടയിലെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നു സംഭവമത്രേ. ഹോട്ടലിലെ കിടിലന്‍ ഫസ്റ്റ്‌ക്ലാസ്‌ റൂം അടുക്കളയാക്കിയത്‌ കണ്ട്‌ നെഞ്ച്‌ തകര്‍ന്ന ഹോട്ടലുടമ ഇക്കാര്യത്തിലുള്ള അനിഷ്ടം താരത്തോട്‌ മറച്ചുവെച്ചില്ല.

ഇനി മുതല്‍ സലീം കുമാര്‍ താമസിയ്‌ക്കാനെത്തുമ്പോള്‍ പരിശോധനയ്‌ക്കാനായി ഹോട്ടലുകളിലെല്ലാം ഒരു പൂച്ചയെ വെച്ചിട്ടുണ്ടെന്നാണ്‌ സെറ്റുകളില്‍ കേള്‍ക്കുന്ന പുതിയ കോമഡി.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam