»   » ലൗഡ്‌ സ്‌പീക്കറില്‍ ശശികുമാറും

ലൗഡ്‌ സ്‌പീക്കറില്‍ ശശികുമാറും

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയെ നായകനാക്കി ജയരാജ്‌ സംവിധാനം ചെയ്യുന്ന ലൗഡ്‌ സ്‌പീക്കറില്‍ മാധ്യമ ലോകത്തെ പ്രമുഖനായ ശശികുമാര്‍ അഭിനയിക്കുന്നു.

ചിത്രത്തില്‍ ഏറെ പ്രധാന്യമുള്ള വേഷമാണ്‌ ശശികുമാറിന്‌ ലഭിച്ചിരിയ്‌ക്കുന്നത്‌. മമ്മൂട്ടി അവതരിപ്പിയ്‌ക്കുന്ന മൈക്ക്‌ ചാക്കോ എന്ന കഥാപാത്രത്തിന്റെ സുഹൃത്തും തൊപ്രാംക്കുടി ഗ്രാമത്തിലെ ധിനകനുമായ മേനോന്‍ എന്ന കഥാപാത്രമായാണ്‌ ശശികുമാര്‍ അഭിനയിക്കുക.

കേരളത്തിലെ ആദ്യത്തെ സ്വകാര്യ ചാനലായ ഏഷ്യാനെറ്റിന്റെ സ്ഥാപകന്‍മാരിലൊരാളായ ശശികുമാര്‍ ഇപ്പോള്‍ ഏഷ്യന്‍ സ്‌കൂള്‍ ഓഫ്‌ ജേര്‍ണലിസത്തിന്റെ ഡയറക്ടറായി പ്രവര്‍ത്തിയ്‌ക്കുകയാണ്‌.

ബോളിവുഡ്‌ ചിത്രമായ ലഗാനില്‍ ‌ആമിറിന്റെ നായികയായി തിളങ്ങിയ ഗ്രേസി സിങാണ്‌ ലൗഡ്‌ സ്‌പീക്കറിലെ നായിക. പതിനെട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും ജയരാജും ഒന്നിയ്ക്കുന്ന ലൗഡ് സ്പീക്കറില്‍ ഉച്ചത്തില്‍ സംസാരിച്ച് കുഴപ്പങ്ങളില്‍ ചെന്ന് ചാടുന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിയ്ക്കുന്നത്.

ഇന്ത്യന്‍ വിനോദ വിപണിയിലെ വന്പന്‍മാരായ മോസര്‍ ബെയറാണ് ലൗഡ് സ്പീക്കര്‍ നിര്‍മ്മിയ്ക്കുന്നത്. സിനിമയുടെ ചിത്രീകരണം മെയ് 10ന് ഒറ്റപ്പാലത്ത് തുടങ്ങും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam