»   » ഷാരൂഖിന്റെ തോളിലേറി റിമി ബിടൗണിലേയ്ക്ക്‌

ഷാരൂഖിന്റെ തോളിലേറി റിമി ബിടൗണിലേയ്ക്ക്‌

Posted By:
Subscribe to Filmibeat Malayalam
Rimi Tomy and Sharukh
ചിങ്ങമാസം വന്നുചേര്‍ന്നാല്‍ നിന്നെ ഞാനെന്‍ സ്വന്തമാക്കും മീശമാധവനിലെ ദിലീപും ജ്യോതിര്‍മയിയും ആടിയും പാടിയും തകര്‍ക്കുന്ന ഈ പാട്ട് ഇന്നും യുവതയുടെ ഹരമാണ്.

ഈ പാട്ടിലൂടെ പ്രേക്ഷകഹൃദയങ്ങളില്‍ കൂടുകൂട്ടിയ റിമിടോമിയെ ഏറ്റവും പ്രിയപ്പെട്ടവരില്‍ ഒരാളായാണ് ഏവരും പരിഗണിക്കുന്നത്. നിഷ്‌കളങ്കമായ ചിരിയും അഭിപ്രായപ്രകടനവും ചുവടുവെച്ചും തുള്ളികളിച്ചുമുള്ള സ്‌റ്റേജ് പെര്‍ഫോമന്‍സും റിമിയുടെ ഗാനമേളകള്‍ക്ക് എന്നും തിരക്കും ബഹളവും ഉണ്ടാക്കാറുണ്ട്.

ടിവി ഷോകളിലും റിമിയുടെ ചോദ്യങ്ങളും വിലയിരുത്തലുകളും ആളുകളെ ഏറെ ആകര്‍ഷിക്കുന്നു. മലയാളത്തില്‍
ഒരു ഗായികയ്ക്കും കിട്ടാത്ത സ്ഥാനമാണ് തന്റെ നിഷ്‌കളങ്കമായ പ്രസരിപ്പുകൊണ്ട് റിമി സമ്പാദിച്ചത്.റിമിയുടെ സെലിബ്രിറ്റി റെയ്ഞ്ച് മനസ്സിലാക്കി റിമിയെ നായികയാക്കി സിനിമ ചെയ്യാന്‍ മുഖ്യധാരയിലെ ഒരു സംവിധായകന്‍ തയ്യാറായിരുന്നു.

റിമിയും താല്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഈ പ്രൊജക്ട് മുമ്പോട്ട് പോയില്ല.എന്തായാലും കിട്ടിയ അവസരങ്ങളിലെല്ലാം പാടുമ്പോള്‍ റിമി തന്നിലെ നാട്യവും പുറത്തെടുത്തുകൊണ്ട് ആസ്വാദകരെ രസിപ്പിച്ചു. ചാനല്‍
മത്സരങ്ങളുടെ ഒരു വലിയ പ്രകടനം ഏഷ്യനെറ്റ് അവാര്‍ഡിന്റെ രൂപത്തില്‍ ദുബായില്‍ നടന്നു. ബോളിവുഡ്ഡിലും കോളിവുഡ്ഡിലുമുള്ള നക്ഷത്രങ്ങള്‍ മുഴുവന്‍ തിളങ്ങി നിന്ന രാവ്. ഏറ്റവും വലിയ ആകര്‍ഷണം ഷാരൂഖ്ഖാന്‍
ആയിരുന്നു.

മലയാളത്തിലെ താരസുന്ദരികള്‍ ഷാരൂഖിന്റെ സമീപം നില്ക്കാനും ഫോട്ടോയില്‍ കയറിപറ്റാനും മത്സരമായിരുന്നു. എന്നാല്‍ എല്ലാവരേയും കടത്തിവെട്ടി ശ്രദ്ധ പിടിച്ചുപറ്റിയത് റിമിയാണ്.റിമിയുടെ പാട്ടും ആട്ടവും കണ്ട് ഷാരൂഖ്ഖാന്‍ അവരെ വാരിയെടുത്തു സദസ്സ് കൈയ്യടികള്‍ കൊണ്ട് ആരവം തീര്‍ക്കുമ്പോള്‍ കാണികള്‍ക്കിടയില്‍ റിമിയുടെ ഭര്‍ത്താവുമുണ്ടായിരുന്നു.

ഞാന്‍ ഹിന്ദിയിലേക്ക് പോവുകയാണെന്ന് വിളിച്ചുപറഞ്ഞുകൊണ്ട് ആഹ്ലാദിക്കുന്ന റിമിയെ കണ്ടുകൊണ്ട് റിമിയുടെ
ശാരീരത്തിന്റെ ഭാരക്കുറവല്ല ശരീരത്തിനെന്ന് ബോദ്ധ്യപ്പെട്ട ഷാരൂഖ്ഖാന്‍ പറഞ്ഞത് താന്‍ എടുത്തു പൊക്കിയ നായികമാരില്‍ ഏറ്റവും ഭാരക്കുറവുള്ള സുന്ദരിയാണ് റിമിയെന്നാണ്. ഷാരൂഖിന്റെ കൈകളില്‍ ഭദ്രമായ് പൊങ്ങി ഉയര്‍ന്നപ്പോള്‍ റിമിക്ക് ബോളിവുഡില്‍ പാടാനുള്ള അവസരമൊത്തു എന്നതാണ് ഇതിന്റെ ഹൈലൈറ്റ്.

English summary
Can we call it an incident as sensational as the Richard Gere - Shilpa Shetty kiss at a public function? Yes, for playback singer Rimi Tomy, it was indeed a memorable night after the king of Bollywood Shahrukh Khan lifted her in his arms. “He should not have put me down from his arms so soon,” said an awed Rimi.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam