»   »  അവാര്‍ഡ് ജൂറി: ജോണ്‍സണും മേനകയും പിന്മാറി

അവാര്‍ഡ് ജൂറി: ജോണ്‍സണും മേനകയും പിന്മാറി

Posted By:
Subscribe to Filmibeat Malayalam
Film Reel
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിയില്‍ നിന്നു സംഗീത സംവിധായകന്‍ ജോണ്‍സണ്‍, നടി മേനക സുരേഷ് എന്നിവര്‍ പിന്മാറി. സ്‌ക്രീനിങ് തീയതി സംബന്ധിച്ച ആശയക്കുഴപ്പം മൂലമാണു ഇരുവരും പിന്മാറിയതാണെന്നാണു സൂചന.

സ്‌ക്രീനിങ് തിയതി മെയ് 10 മുതല്‍ 22വരെയാക്കി പുനര്‍നിശ്ചയിക്കുകയായിരുന്നു. എന്നാല്‍, ഈ തീയതികളില്‍ ഷൂട്ടിങ്ങിന്റെയും മറ്റും തിരക്കുകളുളളതിനാലാണു മേനകയും ജോണ്‍സണും പിന്മാറിയതെന്നാണറിയുന്നത്.

അതേസമയം ജോണ്‍സണിന്റെയും, മേനകയുടെയും പിന്മാറ്റത്തിന് പിന്നില്‍ വിവാദങ്ങളില്ലെന്നും, തികച്ചും വ്യക്തിപരമായ കാരണങ്ങളാണെന്നും അക്കാഡമി ചെയര്‍മാന്‍ കെ.ആര്‍.മോഹനന്‍ പ്രതികരിച്ചു. ഇവര്‍ക്ക് പകരം കവയിത്രി സാവിത്രി രാജീവനും, ഗായകന്‍ കാവാലം ശ്രീകുമാറിനെയും സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജൂറികളുടെ പിന്മാറ്റത്തിന് പിന്നിലെ കാരണം എന്തായാലും 2010ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയം വൈകാന്‍ സാധ്യതയുണ്ടെന്ന സൂചനകളാണു ലഭിക്കുന്നത്. 2010ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ക്കുള്ള സ്‌ക്രീനിംഗിനായി 42 ചിത്രങ്ങളാണ് സമിതിയുടെ മുമ്പിലുള്ളത്.

English summary
Actress Menaka and music director Johnson step back from the jury panel of State Film Awards,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam