»   » പണ്ഡിറ്റിന്റെ പുതിയ ചിത്രത്തിലെ ഗാനവും ഹിറ്റ്

പണ്ഡിറ്റിന്റെ പുതിയ ചിത്രത്തിലെ ഗാനവും ഹിറ്റ്

Posted By:
Subscribe to Filmibeat Malayalam
 Santosh Pandit
കൃഷ്ണനും രാധയുമെന്ന ചിത്രത്തിലെ ഗാനങ്ങള്‍ യുട്യൂബിലൂടെ ഹിറ്റായതിന് സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രമായ സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റിലെ ഗാനങ്ങളും യുട്യൂബില്‍ തരംഗം തീര്‍ക്കുന്നു.

സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജോലികള്‍ പുരോഗമിക്കുകയാണ്. ഇതിലെ മ്യൂസിക് ഈസ് ദ നെയിം ഓഫ് ലവ് എന്ന തുടങ്ങുന്ന ഗാനമാണ് യൂട്യൂബിലൂടെ വന്‍ പ്രചാരം നേടുന്നത്. ഓരോ ദിവസവും ആയിരക്കണക്കിനാളുകളാണ് പണ്ഡിറ്റിന്റെ പുതിയ 'പരീക്ഷണം' കാണാനെത്തുന്നത്.

കൃഷ്ണനും രാധയും എന്ന ചിത്രത്തിലെ രാത്രി ശിവരാത്രി എന്ന ഗാനത്തിന്റെ ശൈലിയിലുള്ള ഒരു ഗാനം പുതിയ ചിത്രത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കാമിനി എന്ന് തുടങ്ങുന്ന ഈ ഗാനം സൃഷ്ടിക്കാന്‍ പണ്ഡിറ്റിന് പ്രചോദനമായത് ചിത്രത്തിലെ നായികയുടെ പേരു തന്നെ. കെ എ മിനി എന്നാണ് നായികയുടെ പേര്. കൃഷ്ണനും രാധയും പോലെ തന്നെ സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റിന്റേയും സകല ജോലികളും പണ്ഡിറ്റ് ഒറ്റയ്ക്ക് തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

English summary
A buffoon has gate-crashed into cinema theatres across Kerala. Santhosh Pandit, an anorexic replica of comedian Jonny lever, who runs like a frightened chameleon and dances like a broken broom stick, has become a rage among youngsters.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X