»   » ലോഹിതദാസിന്റെ ദിലീപ് ചിത്രം സൂത്രധാരന്‍

ലോഹിതദാസിന്റെ ദിലീപ് ചിത്രം സൂത്രധാരന്‍

Posted By: Super
Subscribe to Filmibeat Malayalam

ദിലീപിനെ നായകനാക്കി ലോഹിതദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂത്രധാരന്‍. കറി പൗഡറുകളും അച്ചാറുകളും ഉണ്ടാക്കി വില്‍ക്കുന്ന ഒരു യുവാവിന്റെ കൈപ്പുണ്യമാണ് സൂത്രധാരനിലെ ഇതിവൃത്തം.

മനസ്സു നിറയെ സന്തോഷമുള്ളവര്‍ക്കാണ് നല്ല കൈപ്പുണ്യമുണ്ടാവുക. സത്യവും വെളിച്ചവുമാണ് കൈപ്പുണ്യം. ഇവന്റെ കൈപ്പുണ്യം ഇവനുണ്ടാക്കുന്ന സാധനങ്ങളിലൂടെ മനസ്സിലാക്കാം. ഇയാള്‍ സൂത്രശാലിയല്ല. സൂത്രം ധരിച്ചവനാണ്. അതായത് സൂത്രധാരന്‍ - ലോഹിതദാസന് തന്റെ നായകകഥാപാത്രത്തെക്കുറിച്ച് പറയുന്നു.

ദിലീപിന്റെ അഭിനയജീവിതത്തില്‍ ഈ കഥാപാത്രം ഒരു നാഴികക്കല്ലായിരിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. പുതുമുഖം മീരാ ജാസ്മിനാണ് നായിക. കൊച്ചിന്‍ ഹനീഫ, ബിന്ദു പണിക്കര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ എസ്. രമേശന്‍ നായര്‍ രചിച്ച അഞ്ച് ഗാനങ്ങളും ഡോ. എസ്.പി. രമേശ് രചിച്ച ഒരു ഹിന്ദി ഗാനവും ഉണ്ട്. രവീന്ദ്രനാണ് സംഗീതസംവിധായകന്‍. യേശുദാസ്, ചിത്ര, എസ്.പി. ബാലസുബ്രഹ്മണ്യം, സുജാത, ഗായത്രി എന്നിവര്‍ ആലപിക്കുന്നു. അഴകപ്പന്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും പ്രശാന്ത് കലാസംവിധാനവും നിര്‍വഹിക്കുന്നു.

ഗാലക്സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍ നിര്‍മ്മിക്കുന്ന ചിത്രം ഗാലക്സി ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.

Read more about: meera jasmin dileep lohitadas

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X