»   » മലയാളത്തിലും അഭിനയിക്കാം അസിന്‍

മലയാളത്തിലും അഭിനയിക്കാം അസിന്‍

Subscribe to Filmibeat Malayalam
Asin
കോളിവുഡിലെ മുന്‍നിര താരമായ നയന്‍താരയുമായി മത്സരത്തിനില്ലെന്ന്‌ അസിന്‍. തെന്നിന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന നയന്‍താരയുമായി താന്‍ മത്സിരിയ്‌ക്കുന്നില്ല. തന്റെ മത്സരം തന്നോട്‌ തന്നെയാണ്‌. മലയാളത്തിന്റെ പ്രസക്തി മറ്റിടങ്ങളില്‍ പോകുമ്പോഴാണ്‌ തിരിച്ചറിയുന്നതെന്നും ബോളിവുഡിന്റെ മനം കവര്‍ന്ന താരം പറയുന്നു.

തിരുവനന്തപുരത്ത്‌ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിയ്‌ക്കുകയായിരുന്നു അസിന്‍. അഭിനയിച്ച സിനിമകളിലൊ കഥാപാത്രങ്ങളൊന്നും തനിയ്‌ക്ക്‌ സംതൃപ്‌തി തന്നിട്ടില്ല. പ്രൊജക്ടുകളും ദിവസങ്ങളും ശരിയായി വന്നാല്‍ മലയാളത്തില്‍ വീണ്ടും അഭിനയിക്കും. ഏത്‌ ഭാഷയില്‍ അഭിനയിക്കുന്നതിനും പ്രതിഫലം ഒരു ഘടകമല്ല.

ദക്ഷിണേന്ത്യക്കാര്‍ക്കെതിരെ ബോളിവുഡില്‍ നീക്കമുണ്ടെന്ന്‌ തോന്നുന്നില്ലെന്നും അമീറിന്റെ ഗജിനിയിലൂടെ ബോളിവുഡില്‍ അരങ്ങേറിയ അസിന്‍ പറയുന്നു.

ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിയ്‌ക്കുന്ന ലണ്ടന്‍ ഡ്രീംസിലെ നായകനായ സല്‍മാന്‍ ഖാനെയും ചേര്‍ത്തിറങ്ങിയ ഗോസിപ്പുകളെപ്പറ്റിയും അസിന്‍ പരാമര്‍ശിച്ചു. സിനിമയില്‍ എനിക്ക്‌ പ്രൊഫഷണല്‍ ബന്ധങ്ങളേയൂള്ളൂ. ഏത്‌ ഭാഷയിലായാലും അതിന്‌ മാറ്റമില്ല. ചെറുപ്പകാലം മുതല്‍ ഒരുമിച്ച്‌ പഠിച്ച്‌ വളര്‍ന്നവരോട്‌ മാത്രമാണ്‌ താനിപ്പോഴും അടുപ്പം പുലര്‍ത്തുന്നത്‌.

വാള്‍‌ട്ട്‌ ഡിസ്‌നി നിര്‍മ്മിച്ച്‌ ഭരത്‌ ബാല സംവിധാനം ചെയ്യുന്ന നയന്റീന്‍ത്‌ സ്റ്റെപ്പ്‌ എന്ന ചിത്രത്തിന്‌ വേണ്ടി കളരിപ്പയറ്റ്‌ പരിശീലിയ്‌ക്കുന്നതിന്‌ വേണ്ടിയാണ്‌ അസിന്‍ കേരളത്തിലെത്തിയിരിക്കുന്നത്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam