»   » രണ്ടാം ഭാഗം ആഗസ്റ്റ് 15; സിബിക്ക് പകരം ഷാജി

രണ്ടാം ഭാഗം ആഗസ്റ്റ് 15; സിബിക്ക് പകരം ഷാജി

Posted By:
Subscribe to Filmibeat Malayalam
Mammootty
മമ്മൂട്ടിയെ നായകനാക്കി സിബി മലയില്‍ ഒരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രം ആഗസ്റ്റ് 1ന് രണ്ടാം ഭാഗമൊരുങ്ങുന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

പെരുമാള്‍ എന്ന കൂര്‍മ്മ ബുദ്ധിക്കാരനായ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറെ കേന്ദ്ര കഥാപാത്രമാക്കിയൊരുക്കുന്ന രണ്ടാംഭാഗത്തിന്റെ തിരക്കഥാ ജോലികള്‍ എസ്എന്‍ സ്വാമി ആരംഭിച്ചെങ്കിലും സിനിമയുടെ പേരോ ഏത് സംവിധായകന് വേണ്ടിയാണെന്ന കാര്യം അന്ന് വ്യക്തമായിരുന്നില്ല. സംവിധായകനായി സിബി മലയിലുണ്ടാവില്ലെന്ന കാര്യം മാത്രമാണ് അന്ന് പുറത്തറിഞ്ഞിരുന്നത്. എന്നാലിപ്പോള്‍ ഈ രണ്ട് ചോദ്യങ്ങള്‍ക്കും ഉത്തരമായിരിക്കുന്നു.

ക്രൈം-ആക്ഷന്‍ സിനിമകളുടെ തലതൊട്ടപ്പനായ ഷാജി കൈലാസിനാണ് മമ്മൂട്ടി ചിത്രത്തിനാണ് മമ്മൂട്ടി ചിതത്തിന്റെ സംവിധായകനാവാന്‍ നറുക്ക് വീണിരിയ്ക്കുന്നത്. ആഗസ്റ്റ് 15എന്ന് പേരിട്ടിരിയ്ക്കുന്ന സിനിമ സുനിത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരോമ മണിയാണ് നിര്‍മ്മിയ്ക്കുന്നത്.

കഴിഞ്ഞയാഴ്ച തൃശൂരില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റിന്റെ സെറ്റിലെത്തിയ എസ്എന്‍ സ്വാമി പുതിയ പ്രൊജക്ടിനെപ്പറ്റി മമ്മൂട്ടിയുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. അടുത്തവര്‍ഷമാദ്യം ഷൂട്ടിങ് തുടങ്ങുന്ന സിനിമയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

ഇതിനിടെ ദശാവതാരം പോലുള്ള ബ്രഹ്മാണ്ഡ സിനിമകള്‍ ഒരുക്കിയ ആസ്‌കാര്‍ ഫിലിംസിന്റെ പുതിയ ചിത്രത്തിനും മമ്മൂട്ടി ഡേറ്റ് നല്‍കിയിട്ടുണ്ട്. തമിഴിലും മലയാളത്തിലുമായി ഒരേ സമയം നിര്‍മ്മിയ്ക്കുന്ന ബിഗ് ബജറ്റ് സിനിമയ്ക്ക് വേണ്ടി അഡ്വാന്‍സ് ചെക്കും മമ്മൂട്ടി കൈപ്പറ്റിക്കഴിഞ്ഞു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam