»   » ആഗസ്റ്റ് 15ന്റെ ഷൂട്ടിങ് തുടങ്ങി

ആഗസ്റ്റ് 15ന്റെ ഷൂട്ടിങ് തുടങ്ങി

Posted By:
Subscribe to Filmibeat Malayalam
Mammootty
മമ്മൂട്ടിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആഗസ്റ്റ് 15ന്റെ ചിത്രീകരണം ഒക്ടോബര്‍ 8ന് തിരുവനന്തപുരത്ത് ആരംഭിച്ചു. സിബി മലയില്‍ സംവിധാനം ചെയ്ത ആഗസ്റ്റ് 1ന്റെ രണ്ടാം ഭാഗമാണിത്.

എസ്എന്‍ സ്വാമി തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ പെരുമാള്‍ എന്ന തന്ത്രശാലിയായ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഒരു മമ്മൂട്ടി ചിത്രം പൂര്‍ണമായും തിരുവനന്തപുരത്ത് ചിത്രീകരിയ്ക്കുകയെന്ന പ്രത്യേകതയും ആഗസ്റ്റ് 15നുണ്ടാവും. അരോമയുടെ ബാനറില്‍ എം മണിയാണ് ആഗസ്റ്റ് 15 നിര്‍മിയ്ക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam