»   » ബെസ്റ്റ് ആക്ടറിന് മികച്ച റിപ്പോര്‍ട്ട്

ബെസ്റ്റ് ആക്ടറിന് മികച്ച റിപ്പോര്‍ട്ട്

Posted By:
Subscribe to Filmibeat Malayalam
Best Actor
മലയാളത്തിലെ ബെസ്റ്റ് ആക്ടര്‍ താന്‍ തന്നെയാണെന്ന് മമ്മൂട്ടി ഒരിയ്ക്കല്‍ കൂടി തെളിയിക്കുന്നു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ബെസ്റ്റ് ആക്ടറിന് തകര്‍പ്പന്‍ റിപ്പോര്‍ട്ടുകളാണ് ഫസ്റ്റ് ഡേ വന്നിരിയ്ക്കുന്നത്.

ഫാന്‍സിനെയും ഫാമിലിയെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന വിധത്തില്‍ കോമഡിയും സെന്റിമെന്റ്‌സും ഇഴചേര്‍ത്ത് ഒരുമുഴു നീള എന്റര്‍ടൈനറാണ് സംവിധായകന്‍ മാര്‍ട്ടിന്‍ പ്രാക്കാട്ട് ഒരുക്കിയിരിക്കുന്നതെന്ന് പടം കണ്ടിറങ്ങുന്നവര്‍ പറയുന്നു.

ബെസ്റ്റ് ആക്ടര്‍-ലൊക്കേഷന്‍ ചിത്രങ്ങള്‍

മമ്മൂട്ടിയുടെ വ്യത്യസ്തമായ ഇന്‍ട്രൊഡക്ഷനോടെയുള്ള ബെസ്റ്റ് ആക്ടറിന്റെ ഫസ്റ്റ് ഹാഫില്‍ കോമഡിയ്ക്കാണ് പ്രാമുഖ്യം നല്‍കിയിരിക്കുന്നത്. ഇന്റര്‍വെല്‍ പഞ്ചും ക്ലൈമാക്‌സിന് തൊട്ടുമുമ്പുള്ള സര്‍പ്രൈസ് ട്വിസ്റ്റും ബെസ്റ്റ് ആക്ടറിന്റെ ഹൈലൈറ്റാവുമെന്ന് വിലയിരുത്തല്‍. ലാല്‍, നെടുമുടി വേണു, സലീം കുമാര്‍, ശ്രീനിവാസന്‍ തുടങ്ങിയവരുടെ അഭിനയവും ഏറെ പ്രശംസ പിടിച്ചുപറ്റുന്നുണ്ട്.

തിയറ്റര്‍ റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ മമ്മൂട്ടിയുടെ സെലക്ഷന്‍ വീണ്ടും ലക്ഷ്യം കണ്ടുവെന്ന് പറയേണ്ടി വരും. പോക്കിരി രാജയ്ക്ക് ശേഷം മറ്റൊരു നവാഗത ചിത്രത്തിലൂടെ മമ്മൂട്ടി വീണ്ടും ബോക്‌സ് ഓഫീസില്‍ അദ്ഭുതങ്ങള്‍ കാണിയ്ക്കുകയാണ്.

ഇതൊക്കെ പറയുമ്പോഴും ആദ്യദിനത്തിലെ പ്രധാന പ്രേക്ഷകര്‍ ഫാന്‍സുകാരാണെന്നതിനാല്‍ വന്നിരിയ്ക്കുന്ന പ്രതികരണങ്ങളില്‍ എത്രത്തോളം നിജാവസ്ഥയുണ്ടെന്ന കാര്യത്തില്‍ ഉറപ്പുപറയാനാവില്ല. വരുംദിവസങ്ങളില്‍ ബെസ്റ്റ് ആക്ടറിന്റെ യഥാര്‍ത്ഥ വിധി നിര്‍ണയിക്കപ്പെടുമെന്ന് തന്നെ കരുതാം.

English summary
Review of Best Actor, a malayalam movie. Mammootty"s new release Best Actor gets positive reports.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam