twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മന്ത്രവാദത്തിന്റെ രണ്ടാമങ്കം- ഭദ്രാസനം

    By Ravi Nath
    |

    Manoj K Jayan
    രണ്ടാം ഭാഗങ്ങളും പുനര്‍ സൃഷ്ടികളും വന്നുകൊണ്ടിരിക്കുന്ന മലയാളസിനിമയിലേക്ക് അനന്തഭദ്രത്തിന്റെ രണ്ടാം ഭാഗം കൂടി ഒരുങ്ങുന്നു. സന്തോഷ് ശിവന്റെ സംവിധാനത്തിലും ഛായാഗ്രഹണത്തിലും ഇറങ്ങിയ അനന്തഭദ്രം ഒരു ഹിറ്റ് ചിത്രമായരുന്നു.

    പൃഥ്വിരാജും കാവ്യയും അഭിനയിച്ച ചിത്രത്തില്‍ കലാഭവന്‍ മണിയും മനോജ് കെ.ജയനും ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തത്. സന്തോഷ് ശിവന്റെ ക്യാമറയും ചിത്രത്തിലെ ഗാനങ്ങളും ഗാനചിത്രീകരണങ്ങളും പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയതാണ്.

    മന്ത്രവാദത്തിന്റേയും നിഗൂഢവിശ്വാസങ്ങളുടേയും കഥപറഞ്ഞ സിനിമ സുനില്‍ പരമേശ്വരന്റെ നോവലിന്റെ
    ചലച്ചിത്ര ആവിഷ്‌കാരമായിരുന്നു. ഭദ്രാസനം എന്ന പുതിയ ചിത്രത്തിലും സുനില്‍ പരമേശ്വരനാണ് തിരക്കഥയൊരുക്കുന്നത്.

    പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ജബ്ബാര്‍ കല്ലറയ്ക്കലാണ് ഭദ്രാസനം സംവിധാനം ചെയ്യുന്നത്. കലാഭവന്‍ മണി ചിത്രത്തില്‍ പ്രസക്തമായ കഥാപാത്രമായി തുടരുമ്പോള്‍ മറ്റുള്ള അഭിനേതാക്കള്‍ മാറാനാണ് സാദ്ധ്യത. പുതിയ ചിത്രത്തിലേക്ക് കന്നഡ നടി ഹരിപ്രിയയെയാണ് ആലോചിക്കുന്നതത്രേ.

    മന്ത്ര വാദത്തിന്റെ നിഗൂഡവഴികളില്‍ സ്വപ്നങ്ങളും പ്രതീക്ഷകളുംസൂക്ഷിക്കുന്നതൊടപ്പം മുടങ്ങിപ്പോയ ദിഗംബരന്റെ കഥാപാത്രത്തിനായിരിക്കും പുതിയ ചിത്രം പ്രാധാന്യം നല്‍കുക. ഛായാഗ്രഹണം രവിവര്‍മ്മനും എഡിറ്റിംഗ് ആന്റണിയുമായിരിക്കും.

    രവിവര്‍മ്മ ചിത്രങ്ങളുടെ ശില്പ സദൃശമായ രൂപഭാവങ്ങളിലൂടെ പാട്ടില്‍ നിറഞ്ഞു നിന്ന കാവ്യമാധവന്‍ അനന്തഭദ്രത്തിലെ ഭദ്രമായ കഥാപാത്രമായിരുന്നു. ദേവിയായി വാഴ്ത്തപ്പെട്ട അവളുടെ പ്രാര്‍ത്ഥനനിരതമായ വഴികളിലൂടെ തറവാടിന്റെ വിശ്വാസ പ്രമാണങ്ങളിലേക്ക് കടന്നുവരുന്ന, അതിന്റെ പിന്നാലെ അന്വേഷിയുടെ ജിജ്ഞാസ യോടെനീങ്ങുന്ന നഗരത്തില്‍ നിന്നെത്തിയ പൃഥ്വിരാജ് കഥാപാത്രവും ചിത്രത്തില്‍ മികച്ചുനിന്നു. പുതിയ ചിത്രത്തില്‍ പൃഥ്വിരാജും കാവ്യയും മാറി പുതിയ നായികനായകന്‍മാര്‍ വരുമ്പോള്‍ കഥയും കഥാഗതിയുമൊക്കെ മാറുവാന്‍ സാദ്ധ്യതയുണ്ട്.

    English summary
    2005 epic film Anandabhadram, saw the Malayalam directorial debut of ace filmmaker Santosh Sivan.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X