»   » കാസനോവയ്ക്ക് പകരം ഡോക്ടര്‍ ലൗ

കാസനോവയ്ക്ക് പകരം ഡോക്ടര്‍ ലൗ

Posted By:
Subscribe to Filmibeat Malayalam
Casanova
മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രമായ കാസനോവ വീണ്ടും ലാല്‍ ആരാധകരെ നിരാശപ്പെടുത്തുന്നു. 2011ല്‍ ലാലിന്റെ ഓണച്ചിത്രമായി പ്രഖ്യാപിച്ചിരുന്ന കാസനോവയുടെ റിലീസ് നീളുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

കാസനോവയുടെ വിതരണം ഏറ്റെടുത്തിരുന്ന ലാലിന്റെ മാക്‌സ് ലാബ് ഇക്കാര്യം തിയറ്ററുകളെ അറിയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാവാത്തതാണ് റിലീസ് വീണ്ടും വൈകിപ്പിയ്ക്കാന്‍ ഇടയാക്കിയത്.

ഓണത്തിന് കാസനോവ ചാര്‍ട്ട് ചെയ്ത തിയറ്റര്‍ ഉടമകള്‍ പുതിയ തീരുമാനത്തില്‍ അസംതൃപ്തരാണ്. ഇവര്‍ക്കായി കുഞ്ചാക്കോ ബോബന്‍ നായകനായ ഡോ ലവ് തരാമെന്നാണ് മാക്‌സ് ലാബ് അറിയിച്ചിരിയ്ക്കുന്നത്. നവാഗതനായ ബിജു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാവനയാണ് നായിക. മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രമായ ഹലോയുടെ നിര്‍മാതാവായ ജോയ് ശക്തികുളങ്ങരയാണ് ഡോ ലവ് നിര്‍മിച്ചിരിയ്ക്കുന്നത്.

കാസനോവ, പ്രണയം, അറബിയും ഒട്ടകവും മാധവന്‍ നായരും, സത്യന്‍ അന്തിക്കാട് ചിത്രം എന്നിങ്ങനെ നാല് സിനിമകള്‍ ഉണ്ടെങ്കിലും 2011ലെ ഓണത്തിന് ഒരു മോഹന്‍ലാല്‍ ചിത്രവും ഉണ്ടാകില്ലെന്ന സൂചനകളാണ് ഇപ്പോള്‍ ലഭിയ്ക്കുന്നത്.

English summary
The release of the much hyped movie of the year Casanova starring superstar Mohanlalto be delayed by a couple of months

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam